എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് ആലപ്പുഴയില്‍; കൈയ്യോടെ പൊക്കി പൊലീസ്

Published : Aug 18, 2022, 11:09 PM IST
എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് ആലപ്പുഴയില്‍; കൈയ്യോടെ പൊക്കി പൊലീസ്

Synopsis

വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീൺ പിടിയിലായത്.

ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (22) ആണ് ലഹരി വിരുദ്ധ സ്കോഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പ്രവീണിനെ പൊലീസ് പിടികൂടിയത്. ഇയാൾ നിന്നും 12.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീൺ പിടിയിലായത്. കായംകുളം, വള്ളികുന്നം സ്റ്റേഷൻ പരിധികളിലായി നാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ലഹരിവിരുദ്ധ സ്കോഡിലെ നർക്കോട്ടിക് ഡി വൈ എസ് പി ബിനു, സന്തോഷ്, ഷാഫി, ഇല്യാസ്, ഹരികൃഷ്ണൻ, അനസ്, സതീഷ് എന്നിവരും ഹരിപ്പാട് എസ് ഐ ഗിരീഷ്, സുരേഷ്, വിനയൻ, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് കോഴിക്കോടും എംഡിഎംഎ മയക്കുമരുന്നടക്കം ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയെ ആണ് വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. 112ഗ്രാം എംഡിഎംഎ പ്രതിയുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി പൊലീസ് പിടിച്ചെടുത്തു. 

പിന്നീട് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപന നടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരും. ഷക്കീൽ ഹർഷാദിന്  മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി