
അമ്പലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭർത്താവിനെയും യുവാവ് അക്രമിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടിൽ സന്ധ്യ(43) ഭർത്താവ് രാജശേഖരൻ(52) നുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ സഹോദരൻബി ബൈജു (39)വിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു .
എടത്വ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ ആണ് ബൈജു. ബൈജുവിന്റെ വീടിന്റെ നിർമ്മാണത്തിനായി സഹോദരിയുടെ ഭർത്താവ് രാജശേഖരൻ പണം കടം കൊടുത്തിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കൊറോണ രോഗവ്യാപനത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയ രാജശേഖരന് കച്ചവടം തുടങ്ങുന്നതിനായി ഭാര്യാ സഹോദരനോട് പണം തിരികെ ആവശ്യപ്പെട്ടു.
പണം തിരികെ ചോദിച്ചതില്‍ പ്രകോപിതനായ ബൈജു മരത്തടികൊണ്ട് രാജശേഖരന്റെ തലക്കടിക്കുകയായിരുന്നു. തുകണ്ടോടിയെത്തിയ സന്ധ്യയേയും അക്രമിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പോലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam