
കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ചേരാവള്ളി പുളിമൂട്ടിൽ കിഴക്കതിൽ അൻവർഷാ (പൊടിമോൻ-30)യെയാണ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്.
ഇയാൾ പതിവായി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡിവൈ എസ് പി മാരായ ബി പങ്കജാക്ഷൻ, അജയ്നാഥ്, സി ഐ സുധീർ, ഹാഷിം, റെജി, സുനിൽ, ബിനു, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് അൻവർഷായെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam