Youth Congress : ശുദ്ധജലക്ഷാമം: കുട്ടിയെ കുളിപ്പിച്ചും വസ്ത്രം അലക്കിയും യൂത്ത് കോൺ​ഗ്രസിന്റെ പുതിയ സമരമുറ

Published : Mar 05, 2022, 04:18 PM IST
Youth Congress : ശുദ്ധജലക്ഷാമം: കുട്ടിയെ കുളിപ്പിച്ചും വസ്ത്രം അലക്കിയും യൂത്ത് കോൺ​ഗ്രസിന്റെ പുതിയ സമരമുറ

Synopsis

ജനപ്രതിനിധികളുടെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും വെള്ളമെടുത്ത് പല്ല് തേച്ചും കുടിവെള്ളം തിളപ്പിച്ചും വസ്ത്രങ്ങൾ അലക്കിയും കുട്ടിയെ കുളിപ്പിച്ചും പാത്രം കഴുകിയുമാണ് പ്രതിഷേധം നടത്തിയത്.

കൊച്ചി: ശുദ്ധ ജലക്ഷാമത്തിനെതിരെ (Water Scarcity) വ്യത്യസ്ത സമരമുറയുമായി യൂത്ത് കോൺഗ്രസ്‌ (Youth Congress) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി. ജനപ്രതിനിധികളുടെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും വെള്ളമെടുത്ത് പല്ല് തേച്ചും കുടിവെള്ളം തിളപ്പിച്ചും വസ്ത്രങ്ങൾ അലക്കിയും കുട്ടിയെ കുളിപ്പിച്ചും പാത്രം കഴുകിയുമാണ് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ്‌ എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ സിജോ ജോസഫ് അധ്യക്ഷത വഹിച്ച സമരത്തിൽ ബക്കറ്റിൽ വെള്ളം എടുത്തു നൽകിക്കൊണ്ട് ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല, ജയിലില്‍ കിടക്കുന്നത് നിരപരാധികള്‍;നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ (Nikhil Paili)  ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തി. 

പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.

ഡിസിസി പുനഃസംഘടന രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു. ജമ്പോ കമ്മിറ്റി ഉണ്ടാവില്ല. പിന്നിൽ നിന്ന് കുത്തി എന്നത് വി ഡി സതീശന്‍റെ ആലങ്കാരിക പ്രയോഗമാണ്. സതീശനുമായി പ്രശ്നങ്ങളില്ല. കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവില്ല. ലഭിച്ച പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്തിയെന്നും സുധാകരൻ പറഞ്ഞു.

ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്ഐആര്‍

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ  എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ്ഐആര്‍. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ്  കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി.  ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എരുമേലി പഞ്ചായത്ത് കിട്ടിയിട്ടും ഭരിക്കാനാകാതെ യുഡിഎഫ്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും, കാരണം എസ് ടി അംഗമില്ല
ആലപ്പുഴയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ 8 പഞ്ചായത്തുകൾ; കൈകോർക്കാനില്ലെന്ന് എൽഡിഎഫും യുഡിഎഫും, എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് മുന്നണികൾ