കൊതുകിനെ കൊന്ന് കൊണ്ട് വന്നാല്‍ പ്രതിഫലം; യൂത്ത് കോണ്‍ഗ്രസ് സമരം

Web Desk   | Asianet News
Published : Feb 02, 2022, 11:08 AM ISTUpdated : Feb 02, 2022, 11:10 AM IST
കൊതുകിനെ കൊന്ന് കൊണ്ട് വന്നാല്‍ പ്രതിഫലം; യൂത്ത് കോണ്‍ഗ്രസ് സമരം

Synopsis

കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അ‍ഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. 

കൊച്ചി: കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുന്പോഴും പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരവുമായി യൂത്ത് കോൺഗ്രസ്. ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്

കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അ‍ഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാനും നിരവധി പേർ എത്തി. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമാകുന്പോഴും ഫോഗിംഗ് ഉൾപ്പെടെയുള്ള നിവാരണ പ്രവർത്തനങ്ങൾ നാമമാത്രമാമെന്നാണ് ആക്ഷേപം. ഓടകളിൽ മരുന്ന് തളിക്കലും ഫലപ്രദമല്ലെന്ന് പരാതിയുണ്ട്.

യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം കോ‍ർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തി പ്രതിഷേധിച്ചിരുന്നു. മട്ടാഞ്ചരിയിൽ കൊതുകു പിടിത്ത മത്സരവും അരങ്ങേറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്