എസ്എഫ്ഐയുടെ പതാക അഴിച്ചുമാറ്റി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ, തിരികെ കെട്ടിച്ച് ഡിവൈഎഫ്ഐ -വീഡിയോ

Published : Feb 26, 2026, 03:18 PM ISTUpdated : Feb 26, 2026, 03:22 PM IST
dyfi

Synopsis

മൂന്ന് യൂത്ത് കോൺഗ്രസ്കാരെ വളഞ്ഞുവച്ച് കൊടി തിരികെ കെട്ടിക്കുകയായിരുന്നു. കൊടി കെട്ടിക്കുന്ന ദൃശ്യങ്ങൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

തിരുവനന്തപുരം: പേരൂർക്കടയിൽ എസ്എഫ്ഐയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ കൊടി തിരികെ കെട്ടിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്എഫ്ഐയുടെ പതാക യൂത്ത് കോൺ​ഗ്രസ് അഴിച്ചുമാറ്റിയത്. തുടർന്ന് മൂന്ന് യൂത്ത് കോൺഗ്രസ്കാരെ വളഞ്ഞുവച്ച് കൊടി തിരികെ കെട്ടിക്കുകയായിരുന്നു. കൊടി കെട്ടിക്കുന്ന ദൃശ്യങ്ങൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘടനകള്‍ തര്‍ക്കമുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്ന് സിപിഎം ആരോപിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ
ഭരണത്തിലേറിയിട്ട് രണ്ട് മാസം തികയും മുമ്പേ തിരുവനന്തപുരം ന​ഗരത്തിൽ കുടിവെള്ള പ്രതിസന്ധി; വാട്ടർ അതോറിറ്റിയാണ് കാരണക്കാരെന്ന് മേയർ വി.വി. രാജേഷ്