
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന ആലപ്പുഴ കളപ്പുര വാർഡിൽ ആന്റണിയുടെ മകന് ആഷ്‍ലിന്‍ ആന്റണി (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയിൽ കുമാറിന്റെ മകൻ ജിഷ്ണു (24) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മാളിമുക്ക് മേൽപ്പാലത്തിന് സമീപത്തുവച്ച് കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗത തടസ്സവുമുണ്ടായി. രാവിലെയോടെയാണ് വാഹനങ്ങൾ നീക്കാനായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam