
കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി മേലേപാക്കത്ത് നിഖിൽ ദാമോധറാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എതിര്‍ ദിശകളില്‍ നിന്ന് വരികയായിരുന്ന കെ.എൽ. 10 എ.ഇസഡ് 24 നമ്പർ സ്കൂട്ടറും, കെ.എൽ57 പി 7393 നമ്പർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട നിഖിൽ ഡ്രൈവറായിരുന്നു. ഭാര്യ: നിമ്മി. മകൾ: നൈമിക. പിതാവ്: ദാമോധരൻ. മാതാവ്: മിനി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam