ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Published : Oct 16, 2020, 06:30 AM IST
ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Synopsis

കോഴിക്കോട് വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു രതീഷ്. വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു അപകടം.  

കോഴിക്കോട്: കൊയിലാണ്ടി ടൗണിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേപ്പയ്യൂർ കീഴ്പയൂർ
ആൽത്തറക്കുന്നുമ്മൽ ഗോപാലന്റെ മകൻ രതീഷ് (39) ആണ് മരിച്ചത്. കോഴിക്കോട് വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക്
മാറ്റി. ഭാര്യ: ഷൈന. മക്കൾ: സൂര്യദേവ് ,അനാമിക. മാതാവ്: ദേവി. സഹോദരി: ഐശ്വര്യ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ