കിണർ വൃത്തിയാക്കാനിറങ്ങി, തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി ഉള്ളിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

Published : Jun 11, 2023, 08:02 PM IST
കിണർ വൃത്തിയാക്കാനിറങ്ങി, തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി ഉള്ളിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

Synopsis

വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്.

കണ്ണൂർ: കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാശളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മഴ പെയ്തതിനാൽ ആ സമയത്ത് വഴുക്കൽ ഉണ്ടായിരുന്നവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയുന്നു.  

PREV
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി