ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

Published : Sep 04, 2019, 05:00 PM ISTUpdated : Sep 04, 2019, 05:16 PM IST
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

Synopsis

കാസര്‍കോട് കുണ്ടാർ ഉയിത്തടുക്ക സ്വദേശി സാജിദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാറ് യാത്രക്കാരനായ യുവാവ്  മരിച്ചു. കാസര്‍കോട് കുണ്ടാർ ഉയിത്തടുക്ക സ്വദേശി സാജിദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാജിദും കൂട്ടുകാരൻ സംബ്രൂദും കാറിൽ സുള്ള്യ ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്നു. മുള്ളേരിയ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണുമാന്തിയന്ത്രത്തിന്‍റെ സഹായത്തോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ