അർധരാത്രിയോടെ സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് അപകടം; വാഴക്കോട് യുവാവിന് ദാരുണാന്ത്യം

Published : Jun 30, 2025, 03:18 AM IST
scooter accident death

Synopsis

ചേലക്കരയിൽ സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സഹപ്രവർത്തകനെ കാണാൻ പോകവെയായിരുന്നു അപകടം.

തൃശ്ശൂർ: സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനെല്ലൂർ ശ്രീമിഥുനത്തിൽ മണികണ്ഠൻ മകൻ മിഥുൻ (28) ആണ് മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ ചേലക്കോട് സെൻ്ററിനടുത്ത് ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം.

ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സയിലുള്ള സഹപ്രവർത്തകൻ രാഹുലിനെ കാണാൻ രാഹുലിന്റെ സ്കൂട്ടറിൽ പോകവെയാണ് മിഥുൻ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ തോട്ടുചാലിലേക്ക് മറിയുകയായിരുന്നു. രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘത്തെ മറ്റൊരു കാർ യാത്രികനാണ് അപകടവിവരം അറിയിച്ചത്.

ഉടൻതന്നെ നാട്ടുകാരും പൊലീസും ചേർന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാർഗവിയാണ് മാതാവ്. ആതിര ഭാര്യയും മീതു സഹോദരിയുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു