രണ്ടാഴ്ച മുമ്പ് ഷാർജയിൽ നിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു  

Published : Dec 04, 2023, 10:53 PM IST
രണ്ടാഴ്ച മുമ്പ് ഷാർജയിൽ നിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു   

Synopsis

ഗുരുതരമായി പരിക്കേറ്റ രജീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരിച്ചു.  

ഹരിപ്പാട്: വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മഹാദേവികാട് മീനത്തുമൂലയിൽ പരേതനായ കുശന്റെയും ജലജയുടെയും മകൻ രജീഷ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഡാണാപ്പടി പാലത്തിന് സമീപം ആയിരുന്നു അപകടം. രജീഷ് സഞ്ചരിച്ച സ്കൂട്ടറും ഓംനി വാനും  തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരിച്ചു.  ഷാർജയിൽ ജോലി ചെയ്തു വരവേ പുതിയ കമ്പനിയിൽ കയറുന്നതിനായി രണ്ട് ആഴ്ചക്ക് മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: ജിതുമോൾ. മകൾ: റിധ്വിക.

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു