ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറിങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലിൽ കാണാതായി

Published : Jul 03, 2020, 08:56 PM IST
ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറിങ്ങിയ  യുവാവിനെ മലവെള്ളപ്പാച്ചിലിൽ കാണാതായി

Synopsis

ഇന്ന് വൈകുന്നേരം നാലു മണിയോടെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോളാണ് ജെയിംസ് ഒഴുക്കില്‍പ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവിൽ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) ആണ് കാണാതായത്. 

ജെയിംസ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സും തിരുവമ്പാടി പൊലീസും നാട്ടുകാരും യുവാവിനായി തെരച്ചിൽ നടത്തിവരുകയാണ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്