സ്കൂളിന് മുന്നിൽ മാലിന്യം തള്ളി, യുവാക്കളെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

Published : Aug 23, 2021, 11:31 AM ISTUpdated : Aug 23, 2021, 12:24 PM IST
സ്കൂളിന് മുന്നിൽ മാലിന്യം തള്ളി, യുവാക്കളെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

Synopsis

ഇവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച നാട്ടുകാർ ഇവർ  നാല് പേരെയും വന്ന വാഹനം ഉൾപ്പെടെ പൊലീസിന് കൈമാറുകയും ചെയ്തു. 

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ എച്ച് എം ടി സ്കൂളിന് മുന്നിൽ മാലിന്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. സ്കൂളിലെ സിസിടിവി ക്യാമറകൾക്ക് മുന്നിൽ മാലിന്യം തള്ളിയവരെയാണ് നാട്ടുകാർ ചേ‍‍‍ർന്ന് പിടികൂടിയത്. ഇവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച നാട്ടുകാർ ഇവർ  നാല് പേരെയും വന്ന വാഹനം ഉൾപ്പെടെ പൊലീസിന് കൈമാറുകയും ചെയ്തു. 

വ്യാഴാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ തൊഴിലാളികളാണ് സ്കൂളിനു മുന്നിൽ മാലിന്യം തള്ളിയത്. മരട് നഗരസഭ പരിധിയിലുള്ള ഒരു ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് ഇവ‍ർ ഉപേക്ഷിക്കാൻ ശ്രമിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്‍റെ കുരുക്കിലേക്ക്