തിരുവനന്തപുരത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്‍റെ ആത്മഹത്യ

By Web TeamFirst Published Oct 12, 2019, 9:26 PM IST
Highlights

കാര്യവട്ടത്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിണങ്ങോട്ടുകോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാതയിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കാര്യവട്ടം ലക്ഷം വീട്, പിണക്കോട്ടുകോണം ഉണ്ണി എന്ന രജിത്ത് ആണ് മരിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു.

റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!