ടാക്സ് വെട്ടിപ്പ് കണ്ടെത്തിയെന്ന് ഭീഷണി; ഇൻകം ടാക്സ് കമ്മീഷണ‌ർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

Published : Jun 07, 2019, 10:19 AM IST
ടാക്സ് വെട്ടിപ്പ് കണ്ടെത്തിയെന്ന് ഭീഷണി;  ഇൻകം ടാക്സ് കമ്മീഷണ‌ർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

Synopsis

പല പ്രമുഖ വ്യവസായികളെയും ഫോണിൽ വിളിച്ച് വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ്

കൊച്ചി: പെരുമ്പാവൂരിൽ ഇൻകം ടാക്സ് കമ്മീഷണ‌ർ എന്ന പേരിൽ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ് പിടിയിലായത്. വ്യവസായികളെയും വ്യാപാരികളെയും ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ഇവരുടെ വ്യവസായ സ്ഥാപനങ്ങളിൽ ടാക്സ് വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 

സ്വയം ഇൻകം ടാക്സ് കമ്മീഷ്ണർ എന്ന് പരിചയപ്പെടുത്തുന്ന ഇയാൾ പലരിൽ നിന്നായി ഒന്നരലക്ഷത്തിലധികം രൂപ വീതം തട്ടിയെടുത്തിട്ടുണ്ട്. പല പ്രമുഖ വ്യവസായികളെയും ഫോണിൽ വിളിച്ച് വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗപൂരിൽ നിന്നാണ് ഇയാളെ പെരുന്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ കൈയ്യിൽ നിന്ന് നിരവധി സിം കാർഡുകളും വിവിധ ബാങ്കുകളിലെ ആക്കൗണ്ട് വിവരങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; എത്തിയത് കൂട്ടത്തിലൊരാളുടെ കുഞ്ഞിന്‍റെ നൂലുകെട്ടിന്
സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്