രാത്രി ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നു, താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Published : Apr 09, 2024, 10:22 AM ISTUpdated : Apr 09, 2024, 10:25 AM IST
രാത്രി ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നു, താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ്  മനീഷ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി