
കൊല്ലം: കൊല്ലം ഓച്ചിറയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലർ രാത്രിയിൽ പടക്കം പൊട്ടിച്ചു. ഇത് സമീപവാസികൾക്ക് ബുദ്ധിമുട്ടായതോടെ വാക്കുതർക്കം ഉണ്ടായി. ഇത് പരിഹരിക്കാനാണ് സുജിത് എത്തിയത്. ഇതിനിടയിൽ ഒരാൾ സുജിത്തിന്റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അതിനിടെ കൊലപാതകത്തെ തുടർന്ന് മത സ്പർധ വളർത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam