
കൊല്ലം:കൊല്ലം അഞ്ചൽ ഏരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു.
പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയൽ സ്വദേശി രാമചന്ദ്രൻ ശനിയാഴ്ച മരിച്ചിരുന്നു. പാമ്പ് ശല്യം വർധിച്ചതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള ആര്‍ആര്‍ടി സംഘം ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ കാടുവെട്ടി തുടങ്ങി.
2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം, ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ, കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam