
ഇടുക്കി: ലോണ്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബാങ്കിനുള്ളില്‍ കയറി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പടമുഖം സ്വദേശി അജീഷ് ജോർജാണ് മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്കിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ബാങ്ക് അധികൃതർ വായ്പ അനുവദിക്കാത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലോണിനായി അജീഷ് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. ലോണിന് വേണ്ട രേഖകളും മറ്റ് നടപടികളും പൂർത്തീകരിച്ച് ബാങ്കിൽ ഏൽപ്പിച്ചതിനുശേഷം ലോൺ പാസാക്കാം എന്ന് അധികൃതർ ഉറപ്പ് നൽകിയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാൽ ബാങ്ക് സെക്രട്ടറി ഇന്ന് ലോൺ തരാൻ സാധിക്കില്ല എന്ന് അറിച്ചതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അജീഷ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam