'നമ്മളൊന്ന്'; പേമാരിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ യുവജനക്ഷേമ ബോർഡിന്‍റെ കളക്ഷന്‍ സെന്‍റര്‍

Published : Aug 11, 2019, 02:01 PM ISTUpdated : Aug 11, 2019, 03:09 PM IST
'നമ്മളൊന്ന്'; പേമാരിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ യുവജനക്ഷേമ ബോർഡിന്‍റെ കളക്ഷന്‍ സെന്‍റര്‍

Synopsis

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ചിട്ടുളള കളക്ഷൻ സെന്‍റര്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്

തിരുവനന്തപുരം: പ്രളയ സമാനമായ പേമാരിയില്‍ വലയുന്ന കേരള ജനതയ്ക്ക് കൈത്താങ്ങേകാന്‍ സംസ്ഥാന യുവജനക്ഷേമ ബോർഡ് കളക്ഷന്‍ സെന്‍റര്‍. ഭാരത് ഭവനുമായി ചേർന്നാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കളക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ചിട്ടുളള കളക്ഷൻ സെന്‍ററിൽ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച സാധനങ്ങൾ പാക്ക് ചെയ്യുന്നു. 24 മണിക്കൂറും ഈ കളക്ഷൻ സെന്റെർ പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് കേരള വോളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്സ് പ്രവർത്തകരും രംഗത്തുണ്ട്.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു, മെമ്പർ സെക്രട്ടറി ആര്‍ എസ് കണ്ണൻ, ജില്ലാ ഓഫീസർ ചന്ദ്രിക, തിരു: ജില്ലാ കോ-ഓർഡിനേറ്റർ എ എന്‍ അൻസാരി തുടങ്ങിയവർ നേതൃത്വം നൽകുന്നു.

അൻസാരി- 90375 21894 9946593540
ഡയസ്നോൺ- 8547119576
ആര്‍ എസ് കണ്ണൻ- 9495569036
ചന്ദ്രിക- 9496260067

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ