
തൃശ്ശൂർ: കാളിയാറോഡ് ചന്ദനക്കുടം നേർച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റർ പ്രദർശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോർച്ച. ഭാരതത്തിൽ നിലനിൽക്കുന്ന നിയമത്തെ പരസ്യമായി എതിർത്തുകൊണ്ട് ആനപ്പുറത്തിരുന്ന് ബാനർ പ്രദർശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ചേലക്കര പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
നവമാധ്യമങ്ങൾ വഴി പ്രതിഷേധത്തിന്‍റെ ഫോട്ടോയും വീഡിയോയും പ്രചരിക്കുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് യുവമോർച്ച പ്രവർത്തകരുടെ പരാതി. യുവമോർച്ച ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് പി ഹരിഹരൻ ആണ് പരാതി നൽകിയത്. പ്രതിഷേധ പ്രകടനമോ പൊതുയോഗമോ അല്ലാതെ മതസൗഹാർദപരമായി നടക്കുന്ന ഉത്സവങ്ങളിൽ നിയമവിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ചേലക്കര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam