നിനച്ചിരിക്കാതെ വിരുന്നെത്തിയ ഭാ​ഗ്യം; കാരുണ്യ പ്ലസിന്റെ 80 ലക്ഷം ചുമട്ട്‌ തൊഴിലാളിക്ക്

By Nithya RobinsonFirst Published Aug 27, 2022, 5:18 PM IST
Highlights

നിനച്ചിരിക്കാത്ത നേരത്ത് ലഭിച്ച ഭാഗ്യത്തില്‍ താന്‍ അതീവ സന്തോഷത്തിലാണെന്ന് രജീഷ് പറയുന്നു.

മലപ്പുറം: നിനിച്ചിരിക്കാത്ത നേരത്താണ് പനമ്പറ്റ മേലാട്ടുവീട്ടില്‍ രജീഷിനെ തേടി ആ സൗഭാഗ്യം വന്നെത്തിയത്. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയാണ് രജീഷ് എന്ന ഉണ്ണി. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 

കാരുണ്യ പ്ലസ് പി ഇസഡ് 588340 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരക്ക് കാരപ്പുറം അങ്ങാടിയിലെ വിഘ്‌നേശ്വര എന്ന ഷോപ്പിൽ നിന്നുമാണ് രജീഷ് ലോട്ടറി എടുത്തത്. പലപ്പോഴും ലോട്ടറി എടുക്കാറുള്ള രജീഷ്, വ്യാഴാഴ്ചയും പതിവ് പോലെ ഒരു ടിക്കറ്റ് എടുക്കുക ആയിരുന്നു.

രാവിലെ വീട്ടില്‍ കിടന്നുറങ്ങവെ അമ്മ റേഷന്‍ കടയില്‍ പോകാന്‍ വിളിച്ച സമയത്ത് മൊബൈലില്‍ ലോട്ടറി ഫലം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ച വിവരം രജീഷ് അറിയുന്നത്. തനിക്ക് ഭാ​ഗ്യം ലഭിച്ചുവെന്ന് രജീഷിന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് താൻ ടിക്കറ്റെടുത്ത അതെ ഏജന്റ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് സമ്മാനം ഉറപ്പിച്ചതെന്ന് രജീഷ് പറഞ്ഞു. ഉടന്‍ തന്നെ കാരപ്പുറത്തെ മൂത്തേടം പഞ്ചായത്ത് വനിത സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. നിനച്ചിരിക്കാത്ത നേരത്ത് ലഭിച്ച ഭാഗ്യത്തില്‍ താന്‍ അതീവ സന്തോഷത്തിലാണെന്ന് രജീഷ് പറയുന്നു.

Kerala lottery Result: Karunya KR 564 : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

click me!