ബം​ഗാൾ സ്വദേശിക്ക് 80 ലക്ഷത്തിന്റെ ലോട്ടറി; സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി ഭാ​ഗ്യവാൻ

Web Desk   | Asianet News
Published : Mar 06, 2021, 03:43 PM ISTUpdated : Mar 06, 2021, 03:45 PM IST
ബം​ഗാൾ സ്വദേശിക്ക് 80 ലക്ഷത്തിന്റെ ലോട്ടറി; സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി ഭാ​ഗ്യവാൻ

Synopsis

പ്രതിഭാ മണ്ഡൽ എന്നയാളെയാണ് ഭാ​ഗ്യം തേടി എത്തിയത്. പിസി 359410 എന്ന നമ്പറിനാണ് സമ്മാനം. 

തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം പശ്ചിമ ബംഗാൾ സ്വദേശിക്ക്. പ്രതിഭാ മണ്ഡൽ എന്നയാളെയാണ് ഭാ​ഗ്യം തേടി എത്തിയത്. പിസി 359410 എന്ന നമ്പറിനാണ് സമ്മാനം. 

ഒന്നാം സമ്മാനം തനിക്ക് ആണെന്ന് അറിഞ്ഞ പ്രതിഭ മണ്ഡലിന് ആദ്യമിത് വിശ്വസിക്കാനായില്ല. എന്നാൽ സംഗതി സത്യമാണെന്ന് ബോധ്യമായതോടെ മനസിൽ ആധി കയറി. തന്നെ ആരെങ്കിലും അപായപ്പെടുത്തി ടിക്കറ്റ് കൈവശപ്പെടുത്തുമോയെന്ന ഭയമായി. ഇതോടെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ടിക്കറ്റുമായി എത്തിയ പ്രതിഭ മണ്ഡല സുരക്ഷ ആവശ്യപ്പെട്ടു.

മരുതംകുഴിയിൽ നിർമാണ പ്രവർത്തനത്തിനായി എത്തിയ ആളാണ് ഇദ്ദേഹം. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കിൽ അക്കൗണ്ട് എടുത്ത് നൽകാൻ പൊലീസ് സൗകര്യം ഒരുക്കിയിരുന്നു. 

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി