ഒടുവിൽ ആ ഭാ​ഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 10 കോടി കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

Published : Jul 27, 2021, 04:06 PM IST
ഒടുവിൽ ആ ഭാ​ഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 10 കോടി കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

Synopsis

വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹനായ ആളെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. വടകര കനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു.

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുൻപും ചെറിയ സമ്മാനങ്ങൾ കിട്ടിയിരുന്നു. വടകര കനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം  ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി