വർഷങ്ങൾക്ക് മുമ്പ് സുഹൃത്തിന് കൊടുത്ത വാക്ക് പാലിച്ച് ടോം; അപ്രതീക്ഷിതമായി കോടീശ്വരനായി ജോയും

By Web TeamFirst Published Jul 25, 2020, 8:59 AM IST
Highlights

ലോട്ടറി ഓഫീസിൽ ടിക്കറ്റ് കൊടുക്കാനും സമ്മാനത്തുക ഏറ്റുവാങ്ങാനും ജോയെയും കൊണ്ടാണ് ടോം പോയത്. ഇരുവരുടെയും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു. 

ലോസാഞ്ചൽസ്: വർഷങ്ങൾക്ക് മുമ്പ് തന്റെ സുഹൃത്തിന് നൽകിയ വാ​ഗ്ദാനം പാലിച്ച് ടോം കുക്ക് എന്ന അമേരിക്കക്കാരൻ. വിസ്കോൺസിൻ ലോട്ടറിയിലൂടെ ലഭിച്ച തുകയുടെ പകുതി നൽകിയാണ് ഇദ്ദേഹം സുഹൃത്തിന് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നത്. സമ്മാനമായ 22 മില്യന്‍ ഡോളറാണ് (ഏകദേശം 164 കോടി രൂപ) ടോം സുഹൃത്തായ ജോ ഫീനിയുമായി പങ്കുവച്ചത്. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി അടുത്ത സുഹൃത്തുക്കളാണ് ജോയും ടോമും. 1992ൽ തങ്ങളിൽ ആർക്ക് ലോട്ടറിയടിച്ചാലും അത് രണ്ടുപേർക്കും കൂടിയുള്ളതാണെന്ന് കുക്കും ഫീനിയും പറഞ്ഞിരുന്നു. പിന്നീട് ഇരുവരും സ്ഥിരമായി ലോട്ടറി എടുക്കാൻ തുടങ്ങി. ഒടുവിൽ ടോമിനെ തേടി ആ ഭാ​ഗ്യം എത്തി. ഒട്ടും വൈകാതെ തന്നെ ഭാ​ഗ്യം തുണച്ച വിവരം ടോം ഉറ്റ സുഹൃത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. 

വിവരം അറിഞ്ഞപ്പോൾ "അത് നീയെടുത്ത ടിക്കറ്റല്ലേ" എന്നായിരുന്നു ജോയുടെ ചോദ്യം. എന്നാല്‍, "വാക്കു പറഞ്ഞാൽ വാക്കാണ്. നമ്മളിൽ ആർക്ക് ലോട്ടറി അടിച്ചാലും തുക രണ്ടുപേരും തുല്യമായി എടുക്കും" എന്നായിരുന്നു ടോമിന്റെ മറുപടി. ടോമിന്റെ വാക്കുകൾ കൂട്ടുകാരനെ കരയിപ്പിച്ചെങ്കിലും, നിസാരമായി നൽകിയ വാ​ഗ്​ദാനത്തിന് തന്റെ സുഹൃത്ത് നൽകിയ പ്രാധാന്യം ജോയെ അമ്പരപ്പിച്ചു.

ലോട്ടറി ഓഫീസിൽ ടിക്കറ്റ് കൊടുക്കാനും സമ്മാനത്തുക ഏറ്റുവാങ്ങാനും ജോയെയും കൊണ്ടാണ് ടോം പോയത്. ഇരുവരുടെയും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു. 

click me!