ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; മാസന്തോറും 5.5 ലക്ഷം അക്കൗണ്ടിൽ, അതും 25 വർഷം !

Published : Jul 31, 2023, 11:49 AM IST
ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; മാസന്തോറും 5.5 ലക്ഷം അക്കൗണ്ടിൽ, അതും 25 വർഷം !

Synopsis

ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഭാ​ഗ്യം തുണച്ചത്.

ലോട്ടറി പലരുടെയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. ആദ്യമായി ഭാ​ഗ്യം പരീക്ഷിച്ചവരും എന്നും ലോട്ടറി എടുക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. ഇത്തരത്തിൽ ലോട്ടറികളിലൂടെ ഒറ്റദിവസം കൊണ്ട് ജീവിതം മാറിയ നിരവധി പേരുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ യുഎഇയിൽ നിന്നും പുറത്തുവരുന്നത്. 

ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഭാ​ഗ്യം തുണച്ചത്. അതും അപൂർവ ഭാ​ഗ്യം. അഞ്ചര ലക്ഷത്തിലേറെ രൂപ (25,000 ദിർഹം) പ്രതിമാസം ഇയാളുടെ അക്കൗണ്ടിലേക്ക് വരും. അതും 25 വർഷം. എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കെടുപ്പിലൂടെയാണ് ഈ ഭാ​ഗ്യം മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്. സമ്മാനത്തിന്‍റെ ആദ്യ ഗഡു അദ്ദേഹത്തിന് അധികൃതർ കൈമാറി. 

ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് ആദില്‍. 25 ദിർഹം വീതം വിലവരുന്ന അഞ്ച് ടിക്കറ്റുകളാണ് മുഹമ്മദ് എടുത്തത്. എന്നാൽ ടിക്കറ്റ് എടുത്ത കാര്യം ഇയാൾ മറന്നിരിക്കുക ആയിരുന്നു. എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകനിൽ നിന്ന് ഫോണ്‍വിളി എത്തിയപ്പോഴാണ് അക്കാര്യം ഓർത്തത്. നിനച്ചിരിക്കാതെ കിട്ടിയ ഭാ​ഗ്യം ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്ന് മുഹമ്മദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Kerala Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

2018ൽ സൗദിയിൽ എത്തിയ ആളാണ് മുഹമ്മദ് ആദിൽ. ശേഷമാണ് ദുബായിലെത്തിയത്. മൂത്ത സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചതോടെ എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം ഇദ്ദേഹത്തിന്റേതായി. ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്തെ അതിജീവിച്ച് കയറിയപ്പോഴാണ് മുഹമ്മദിനെ തേടി ഭാ​ഗ്യം എത്തിയിരിക്കുന്നത്. അർഹതപ്പെട്ട കരങ്ങളിലാണ് ഭാ​ഗ്യം തുണച്ചതെന്നാണ് മുഹമ്മദിന്റെ വാർത്തകേട്ട ഏവരും ഇപ്പോൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി