Lottery Winner : ലോട്ടറി അടിക്കുമെന്ന് വിശ്വാസം; ദിവസവും ടിക്കറ്റെടുക്കും, ഒടുവിൽ സോമനെ തേടി ഭാ​ഗ്യമെത്തി

By Web TeamFirst Published May 10, 2022, 10:01 AM IST
Highlights

വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ മാസം 29നാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭാഗ്യക്കുറിയും സോമന് അടിച്ചു.

കോട്ടയം : കഴിഞ്ഞ ആഴ്ചയിൽ നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്. മുണ്ടക്കയം വരിക്കാനി സ്വദേശി സോമനെ തേടിയാണ് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം എത്തിയത്. നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമനെ ഒടുവിൽ ഭാ​ഗ്യം തുണയ്ക്കുക ആയിരുന്നു. 

കോട്ടയത്തെ കോൺട്രാക്ടർ‌ ആണ് സോമൻ. എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി ടിക്കറ്റ് എടുക്കും. പലതവണ ചെറിയ സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കൽ നിന്നാണ് സോമൻ ടിക്കറ്റ് വാങ്ങിയത്. വിറ്റതിന് ശേഷം ബാക്കി വന്ന ടിക്കറ്റുകളായിരുന്നു എല്ലാം. കച്ചവടക്കാരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് സോമൻ തന്റെ ടിക്കറ്റുകൾ പരിശോധിച്ചത്. ഒടുവിൽ NP 419993 എന്ന നമ്പറിലൂടെ സോമനെ തേടി ഭാ​ഗ്യം എത്തുകയും ചെയ്തു. 

വേങ്ങക്കുന്നിലായിരുന്നു സോമനും കുടുംബവും താമസിച്ചിരുന്നത്. വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ മാസം 29നാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭാഗ്യക്കുറിയും സോമന് അടിച്ചു. രണ്ട് ഭാ​ഗ്യവും ഒരുമിച്ചെത്തിയ സന്തോഷത്തിലാണ് സോമനിപ്പോൾ. സാലിയാണ് സോമന്റെ ഭാ​ര്യ. സന്ദീപ്, സച്ചിൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവർക്ക്. 

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; ഭാ​ഗ്യം കൈവിട്ടില്ല, മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

നിനച്ചിരിക്കാതെയാകും ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യം കടന്നുവരുന്നത്. അത് പല രൂപത്തിലും ഭാവത്തിലുമാകാം. ഒരു വ്യക്തിയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറ്റിമറിക്കാൻ വിവിധ ലോട്ടറി ടിക്കറ്റുകൾക്ക് സാധിച്ചിട്ടുമുണ്ട്. ഇവ വാർത്തകളിലും ഇടം നേടാറുണ്ട്. അത്തരത്തിൽ സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഒരുമധ്യവയസ്കൻ. 

കോട്ടയം  മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടിയാണ് ഭാ​ഗ്യം എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് ചുരുട്ടിയെറിയുക ആയിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാ​ഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്. 

വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്. എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്. 

click me!