Lottery Winner : പോയത് ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ; തിരിച്ചെത്തിയത് 4.5 കോടിയുമായി !

Published : Jun 29, 2022, 08:11 AM IST
Lottery Winner : പോയത് ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ; തിരിച്ചെത്തിയത് 4.5 കോടിയുമായി !

Synopsis

600 ഡോളറിന് പകരം 600000 ഡോളറിന്റെ ജാക്ക്പോട്ടാണ് ജോഷ്വായ്ക്ക് ലഭിച്ചത്. അതായത് ഏകദേശം 4.5 കോടി രൂപ.

റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ചെറിയ തുകയുടെ ലോട്ടറി അടിച്ചെന്ന് കരുതി സമ്മാനത്തുക വാങ്ങാൻ ചെന്നയാൾക്ക് വലിയ തുക സമ്മാനായി ലഭിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ നോർത്ത് കരോലിനയിൽ നടന്നത്. 

ജോഷ്വാ ലോക്ക‍്‍ലിയർ എന്നയാൾ എടുത്ത ലോട്ടറി ടിക്കറ്റിന് 600 ഡോളർ (ഏകദേശം 46000 രൂപ) അടിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ പണം വാങ്ങാൻ ചെന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. 600 ഡോളറിന് പകരം 600000 ഡോളറിന്റെ ജാക്ക്പോട്ടാണ് ജോഷ്വായ്ക്ക് ലഭിച്ചത്. അതായത് ഏകദേശം 4.5 കോടി രൂപ.

Lottery Winner: കൃഷ്ണകുമാറിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാകും; പെയിന്റിംഗ് തൊഴിലാളിക്ക് 70 ലക്ഷം

10 ഡോളറിനാണ് ജോഷ്വാ ലോട്ടറിയെടുത്തത്. പിറ്റേന്ന് ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കിയപ്പോൾ തനിക്ക് 600 ഡോളർ അടിച്ചുവെന്നും അദേദഹം മനസ്സിലാക്കി. എന്നാൽ പണം വാങ്ങാനായി ചെന്നപ്പോൽ ജോഷ്വായെ കാത്തിരുന്നത് വലിയ സർപ്രൈസ് ആയിരുന്നു. ലോട്ടറി ആസ്ഥാനത്ത് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തനിയ്ക്ക് അടിച്ചത് ജാക്ക്പോട്ടാണെന്ന് ജോഷ്വാ മനസ്സിലാക്കിയത്.

ഇത്രയും വലിയ തുക ലോട്ടറി അടിച്ചുവെന്ന് വിശ്വസിക്കാൻ പെട്ടെന്ന് ജോഷ്വാക്ക് സാധിച്ചില്ല. തുക കൊണ്ട് സ്വന്തമായി ഒരു കാറും വീടും വാങ്ങാനാണ് പദ്ധതിയെന്ന് ജോഷ്വാ പറഞ്ഞു. സമൂഹത്തിന് വേണ്ടിയും വലിയൊരു തുക ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Lottery Winner : ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരു കോടി മത്സ്യവ്യാപാരിക്ക്

PREV
Read more Articles on
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം
കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ, 216 കോടി വിറ്റുവരവ്; കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി അധികം