'ബന്ധുക്കൾ പങ്ക് ചോദിക്കും'; യുവാവിന് ലോട്ടറി അടിച്ചത് 424 കോടി, ആരും അറിയാതെ 10 വർഷം !

Published : Jul 14, 2023, 03:52 PM IST
'ബന്ധുക്കൾ പങ്ക് ചോദിക്കും'; യുവാവിന് ലോട്ടറി അടിച്ചത് 424 കോടി, ആരും അറിയാതെ 10 വർഷം !

Synopsis

സമ്മാനത്തുക കൊണ്ട് ഒരു ട്രക്കും വീടും മാത്രമാണ് ഈ യുവാവ് വാങ്ങിയത്.

ട്ടനവധി ആളുകളുടെ ജീവിതം ഒറ്റനിമിഷം കൊണ്ട് മാറി മറിഞ്ഞ ചരിത്രങ്ങൾ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം ലോട്ടറി ജേതാക്കൾ തന്നെ. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ആകും പലരും കോടിപതികളും ലക്ഷപ്രഭുക്കളും ആകുന്നത്. ആദ്യമായി ലോട്ടറി എടുക്കുന്നവരും എന്നും ഭാ​ഗ്യപരീക്ഷണം നടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. ലോട്ടറി അടിച്ചാലോ അതുവരെ ഇല്ലാത്ത ബന്ധുക്കളും ചാർച്ചക്കാരും ഓടിയെത്തും. അത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ ബന്ധുക്കൾ കാരണം ലോട്ടറി അടിച്ച വിവരം പുറത്തുപറയാതെ യുവാവ് കഴിഞ്ഞത് പത്ത് വർഷം ആണ് !. 

കാലിഫോർണിയയിൽ ആണ് സംഭവം. 40 മില്യണ്‍ യൂറോ അതായത്  424 കോടി രൂപയാണ് കാലിഫോര്‍ണിയ നിവാസിക്ക് ലോട്ടറി അടിച്ചത്. എന്നാൽ ഇക്കാര്യം ആരോടും തന്നെ യുവാവ് പറഞ്ഞിരുന്നില്ല. മതാപിതാക്കള്‍, സഹോദരങ്ങള്‍, അവരുടെ പങ്കാളികൾ എന്നിവര്‍ക്കൊന്നും തന്നെ ഇക്കാര്യം അറിയില്ലായിരുന്നു. പ്രതീക്ഷിക്കാത്ത വലിയൊരു തുക ലോട്ടറി അടിച്ചാലുള്ള സന്തോഷം പോലും ഈ യുവാവ് കാണിച്ചിരുന്നില്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജീവിതത്തിൽ മാറ്റങ്ങളൊന്നും വരുത്തിയതും ഇല്ല. അതുകൊണ്ട് ആർക്കും സംശയവും തോന്നിയിരുന്നില്ല. 

Kerala Lottery Result: 70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമ്മാനത്തുക കൊണ്ട് ഒരു ട്രക്കും വീടും മാത്രമാണ് ഈ യുവാവ് വാങ്ങിയത്. കുടുംബത്തോടൊപ്പം ലഘുവായ ജീവിതവും അദ്ദേഹം നയിച്ചു പോന്നു. എന്നാൽ എന്തുകൊണ്ടാണ് താൻ ഇങ്ങനെ പെരുമാറിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും അദ്ദേഹം പറഞ്ഞു. തനിക്ക് സഹോദരിയെയും, അവരുടെ ഭര്‍ത്താവിനെയും തീരെ ഇഷ്ടമല്ലെന്ന് യുവാവ് വെളിപ്പെടുത്തി. അവരുമായി നല്ല ബന്ധത്തിലല്ല. ലോട്ടറി അടിച്ചെന്ന് അറിഞ്ഞാല്‍, അവര്‍ ഉറപ്പായും പങ്ക് ചോദിക്കും. ഒരു രൂപ പോലും സഹോദരിക്ക് നല്‍കാന്‍ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ലോട്ടറി അടിച്ച കാര്യം മറച്ചുവച്ചതിൽ വിഷമമില്ലെന്നും ഇയാൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി