ഭാ​ഗ്യം വരികയാണെങ്കിൽ ഇങ്ങനെയാകണം; ഒരുദിവസം രണ്ട് തവണ ലോട്ടറി അടിച്ച സന്തോഷത്തിൽ ദമ്പതികൾ

Web Desk   | Asianet News
Published : Feb 17, 2021, 03:53 PM ISTUpdated : Feb 17, 2021, 04:08 PM IST
ഭാ​ഗ്യം വരികയാണെങ്കിൽ ഇങ്ങനെയാകണം; ഒരുദിവസം രണ്ട് തവണ ലോട്ടറി അടിച്ച സന്തോഷത്തിൽ ദമ്പതികൾ

Synopsis

20 മില്യൺ ഡോളർ സൂപ്പർ റെഡ് എൻ‌വലപ്പ് സ്ക്രാച്ച്-ഓഫ് ടിക്കറ്റുകളിൽ മൂന്നെണ്ണം തായ്നാനിലെ ഒരു സ്റ്റോറിൽ നിന്നായിരുന്നു ദമ്പതികൾ വാങ്ങിയത്. ആദ്യം തങ്ങൾക്ക് ഒരു ചെറിയ സമ്മാനം അടിച്ചിരുന്നുവെന്നാണ് ഇവർ കരുതിയത്. 

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്. 

തായ്‌വാൻ സ്വദേശികളെയാണ് ഭാ​ഗ്യദേവത മനസ്സറിഞ്ഞ് കടാക്ഷിച്ചത്. സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ദമ്പതികൾ ഭാഗ്യ പരീക്ഷണം നടത്തിയത്. ആദ്യത്തെ സ്ക്രാച്ച് ഓഫ് ലോട്ടറിയിൽ 25 ലക്ഷം ($35,689) രൂപയുടെ സമ്മാനം ലഭിച്ചപ്പോൾ അടുത്ത ഒരു സ്ക്രാച്ച് ലോട്ടറി കൂടി പരീക്ഷിക്കാനുള്ള തീരുമാനം ഇവർ എടുക്കുകയായിരുന്നു. ഈ പരീക്ഷണവും വെറുതെ ആയില്ല. രണ്ടാമത്തെ സ്ക്രാച്ച് ലോട്ടറി പരീക്ഷണത്തിൽ രണ്ടു ലക്ഷത്തോളം രൂപയും അടിച്ചുവെന്ന് തായ്‌വാൻ ലോട്ടറി കോർപ്പറേഷൻ അറിയിച്ചു.

20 മില്യൺ ഡോളർ സൂപ്പർ റെഡ് എൻ‌വലപ്പ് സ്ക്രാച്ച്-ഓഫ് ടിക്കറ്റുകളിൽ മൂന്നെണ്ണം തായ്‌വാനിലെ ഒരു സ്റ്റോറിൽ നിന്നായിരുന്നു ദമ്പതികൾ വാങ്ങിയത്. ആദ്യം തങ്ങൾക്ക് ഒരു ചെറിയ സമ്മാനം അടിച്ചിരുന്നുവെന്നാണ് ഇവർ കരുതിയത്. പിന്നീട് ടിക്കറ്റ് സ്റ്റോറിലേക്ക് എത്തിച്ച് സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് 35,689 ഡോളറിന്റെ ജാക്ക് പോട്ട് അടിച്ചിട്ടുണ്ടെന്ന് മനസിലായത്. ഏതായാലും അപ്രതീക്ഷിതമായി തങ്ങളെ ഭാ​ഗ്യം തുണച്ച സന്തോഷത്തിലാണ് ദമ്പതികൾ.  വിജയികളുടെ സുരക്ഷ മാനിച്ച് പേര് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. 

PREV
click me!

Recommended Stories

15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം