ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് അരമണിക്കൂർ മുമ്പ്;ഒടുവിൽ 75ലക്ഷത്തിന്റെ ഭാ​ഗ്യം തമിഴ്നാട് സ്വദേശിക്ക് സ്വന്തം

Web Desk   | Asianet News
Published : Nov 18, 2020, 04:19 PM IST
ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് അരമണിക്കൂർ മുമ്പ്;ഒടുവിൽ 75ലക്ഷത്തിന്റെ ഭാ​ഗ്യം തമിഴ്നാട് സ്വദേശിക്ക് സ്വന്തം

Synopsis

വീടോ സ്ഥലമോ ഇല്ലാത്ത ഇദ്ദേഹം തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്. 

അഞ്ചൽ: നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് മാതേഷ് എന്ന ഇരുപത്തേഴുകാരൻ. കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് മാതേഷിനെ ഭാ​ഗ്യദേവത തേടിയെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

ഇടമുളയ്ക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയാണ് മാതേഷ്. ചന്തമുക്കിലെ ലോട്ടറിക്കടയിൽ നിന്നാണ് ഇയാൾ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റുകൾ എടുത്തതിൽ ഒന്നിലൂടെ ഭാഗ്യം സ്വന്തമാകുകയായിരുന്നു. 

കഴിഞ്ഞ ഏഴ് വർഷമായി ഭാര്യ ശ്രീകലയ്ക്കൊപ്പം അഞ്ചലിൽ വാടകയ്ക്ക് താമസിച്ച് വരികയാണ് മാതേഷ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇദ്ദേഹം തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്. കുറച്ചു സ്ഥലം വാങ്ങി, അവിടെയൊരു വീടുവയ്ക്കണമെന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്ന് മാതേഷ് പറയുന്നു. സമ്മാനാർഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ ഏൽപ്പിച്ചു. 

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി