തിരുവോണം ബംബര്‍ സമ്മാനവുമായി അനന്തു വീട്ടിലെത്തി, കോടീശ്വരനെ കാണാന്‍ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്

Published : Sep 22, 2020, 11:58 AM ISTUpdated : Sep 22, 2020, 04:29 PM IST
തിരുവോണം ബംബര്‍ സമ്മാനവുമായി അനന്തു വീട്ടിലെത്തി, കോടീശ്വരനെ കാണാന്‍ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്

Synopsis

അഞ്ചരയോടെയാണ് അനന്തു വീട്ടില്‍ എത്തിയതെന്നും കോടീശ്വരനെ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേര്‍ വീട്ടില്‍ എത്തിയെന്നും സഹോദരി  

ഇടുക്കി: തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനാര്‍ഹനായ അനന്തു വിജയന്‍ ഒടുവില്‍ സ്വന്തം വീട്ടിലെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു അനന്തു ഇടുക്കിയിലെ വീട്ടിലെത്തിയത്. ബൈക്കുണ്ടെങ്കിലും വീട്ടുകാരുടെയും സുഹുത്തുക്കളുടെയും നിര്‍ദ്ദേശ പ്രകാരം യാത്രയ്ക്ക് വേണ്ടി കാര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ചരയോടെയാണ് അനന്തു വീട്ടില്‍ എത്തിയതെന്നും കോടീശ്വരനെ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേര്‍ വീട്ടില്‍ എത്തിയെന്നും സഹോദരി ആതിര പറഞ്ഞു. ഇന്നലെ  രാവിലെ എറണാകുളം കടവന്ത്രയിലുള്ള ബാങ്കില്‍ പോയതിന് ശേഷമാണ് സുഹുത്തുക്കള്‍ക്കൊപ്പം കാറില്‍   അനന്തു ഇടുക്കിയിലേക്ക് തിരിച്ചത്. 

ഇടുക്കി തോവാള കാറ്റാടി കവല സ്വദേശിയാണ് അനന്തു. ലോട്ടറി അടിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ നിരവധി ഫോണ്‍ വിളികള്‍ വന്നിരുന്നുവെങ്കിലും താന്‍ എവിടെയാണെന്ന് അനന്തു പറഞ്ഞിരുന്നില്ല. കടവന്ത്ര ഭഗവതി ക്ഷേത്രത്തിലെ അക്കൗണ്ടന്റാണെന്ന് അറിഞ്ഞതോടെ ഇവിടേക്കും കോടീശ്വരന്നെ തേടി നിരവധി പേര്‍ എത്തിയിരുന്നു. 

എന്നാല്‍ ഇവരില്‍ നിന്നെല്ലാം അനന്തു ഒഴിഞ്ഞ് മാറി. ലേശം ഭയമുണ്ടായിരുന്നെങ്കിലും അനന്തു ഒടുവില്‍ സുഹുത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി. സഹോദരി ആതിരയുടെ വിവാഹം നടത്തണം. വഴിയും വെള്ളവും കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീട് വയ്ക്കണമെന്നാന്ന് കുടുംബത്തെ പോലെ അനന്തുവിന്റെയും ആഗ്രഹം. നിലവില്‍ ക്ഷേത്രത്തിലെ ജോലി തുടരാനാണ് അനന്തുവിന്റെ തീരുമാനം. വിജയന്‍ സുമ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനന്തു. ആതിര, അരവിന്ദ് എന്നിവരാണ് സഹോദരങ്ങള്‍.

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി