'ഇനിയും ഓട്ടോ ഓടിക്കണമെന്നാണ് ആഗ്രഹം, വന്ന വഴി മറക്കരുതല്ലോ', ജയപാലൻ പറയുന്നു

Web Desk   | Asianet News
Published : Sep 21, 2021, 10:31 AM ISTUpdated : Sep 21, 2021, 10:36 AM IST
'ഇനിയും ഓട്ടോ ഓടിക്കണമെന്നാണ് ആഗ്രഹം, വന്ന വഴി മറക്കരുതല്ലോ', ജയപാലൻ പറയുന്നു

Synopsis

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്.

റെ നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലൻ കോടിപതിയായത്. ഈ അവസരത്തിൽ ബമ്പറിലൂടെ 12 കോടി കയ്യിൽ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിലായിരുന്നു ജയപാലന്റെ പ്രതികരണം. 

"പണം എങ്ങനെ ചെലവാക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ട്. ആർഭാടമായി ജീവിക്കുന്നയാളല്ല ഞാൻ. ഓട്ടോ ഓടിക്കുന്നത് തുടരണമെന്നാണ് ആ​ഗ്രഹം. വന്ന വഴി മറക്കരുതല്ലോ. ഓട്ടോ ഓടിച്ചത് കൊണ്ടാണല്ലോ ഞാനീ ലോട്ടറി എടുത്തത്. അതുകൊണ്ട് തന്നെ ഈ തൊഴിലിനോട് നമ്മൾ കൂറുപുലർത്തണ്ടേ?", ജയപാലൻ പറയുന്നു. 

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലൻ പറഞ്ഞിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി