Lottery Winner : ലോട്ടറി അടിച്ചത് 1.5 ലക്ഷമെന്ന് കരുതി; ഒടുവിൽ കിട്ടിയത് 7.5 കോടി !

Published : Jul 09, 2022, 02:49 PM IST
Lottery Winner : ലോട്ടറി അടിച്ചത് 1.5 ലക്ഷമെന്ന് കരുതി; ഒടുവിൽ കിട്ടിയത് 7.5 കോടി !

Synopsis

ലോട്ടറിയടിച്ച സന്തോഷത്തിൽ വീണ്ടും ടിക്കറ്റ് നമ്പർ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്.

റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ചെറിയ തുകയുടെ ലോട്ടറി അടിച്ചെന്ന് കരുതിയ ആൾക്ക് അതിനെക്കാൾ ഇരട്ടി പണം കിട്ടിയാലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

അമേരിക്കയിലെ ട്രക്ക് ഡ്രൈവറാണ് ജാക്ക്‌പോട്ടിലൂടെ കോടിപതിയായത്. മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48കാരൻ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാന തുകയായി ലഭിച്ചത് 1.5 ലക്ഷം രൂപയാണെന്നാണ് ഇയാൾ ആദ്യം കരുതിയത്. ടിക്കറ്റ് വാങ്ങിയ ഉടന്‍ തന്നെ ബാര്‍കോഡ് സ്‌ക്രാച്ച് ചെയ്ത് ടിക്കറ്റ് സ്‌കാന്‍ ചെയ്തു. തുടർന്ന് 2000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് ഇയാൾ കരുതി. 

Lottery Winner : പോയത് ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ; തിരിച്ചെത്തിയത് 4.5 കോടിയുമായി !

ലോട്ടറിയടിച്ച സന്തോഷത്തിൽ വീണ്ടും ടിക്കറ്റ് നമ്പർ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്. ഒടുവിൽ തനിക്ക് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് ഇദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു. അതായത്, ഏകദേശം 7.5 കോടി രൂപ. സമ്മാനമായി ലഭിച്ച 693,000 ഡോളര്‍ ഉപയോഗിച്ച് പുതിയ ട്രക്ക് വാങ്ങാനാണ് തന്റെ തീരുമാനമെന്ന് ഇയാൾ പറയുന്നു. ബാക്കി തുക ഭാവിയിലേക്ക് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതായും ഭാ​ഗ്യശാലി കൂട്ടിച്ചേർത്തു.

Lottery Winner :‍ ചങ്ങാതി കടം കൊടുത്ത 50 രൂപയുടെ വില ഒരു കോടി; കോടീശ്വരനായി ദിവാകരൻ

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി