Lottery Winner : അബദ്ധത്തിൽ ലോട്ടറി മെഷീനില്‍ തട്ടി; യുവതിക്ക് സ്വന്തമായത് 10 മില്യൺ ഡോളർ !

Published : May 10, 2022, 10:38 AM ISTUpdated : May 10, 2022, 10:48 AM IST
Lottery Winner : അബദ്ധത്തിൽ ലോട്ടറി മെഷീനില്‍ തട്ടി; യുവതിക്ക് സ്വന്തമായത് 10 മില്യൺ ഡോളർ !

Synopsis

സാധാരണ വില കുറഞ്ഞ ടിക്കറ്റുകളാണ് ലക്വെദ്ര എടുക്കാറുള്ളത്. അബദ്ധത്തിൽ നമ്പർ അമർത്തിയതിനാൽ മറ്റൊരു ടിക്കറ്റാണ് ലഭിച്ചത്. 

നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിക്കും. എന്നാൽ അബദ്ധത്തിൽ ലോട്ടറി അടിച്ചാൽ(Lottery Winner) എന്താകും അവസ്ഥ. അത്തരത്തിലൊരു വാർത്തയാണ് ലോസ് ആഞ്ചലസിൽ നിന്നും വരുന്നത്.

ലക്വെദ്ര എഡ്‌വാർഡ്സ് എന്ന യുവതിക്കാണ് അപ്രതീക്ഷിത ഭാ​ഗ്യം വന്നുചേർന്നത്. ലോട്ടറി വെൻഡിംഗ് മെഷീനിൽ 
ലക്വെദ്ര കൈ അറിയാതെ തട്ടുകയായിരുന്നു. ഒടുവിൽ യുവതിക്ക് ലഭിച്ചതാകട്ടെ 10 മില്ല്യൺ ഡോളറും(75 കോടി). വെൻഡിംഗ് മെഷീനിൽ 40 ഡോളർ നിക്ഷേപിക്കുന്നതിനിടെ ഒരാൾ യുവതിയുടെ കൈ തട്ടുകയായിരുന്നു. ഇതോടെ യുവതി അബദ്ധത്തിൽ തെറ്റായ നമ്പറിൽ അമർത്തുകയായിരുന്നു. ഇതാണ് ലക്വെദ്രയുടെ ജീവിതം മാറ്റിമറിച്ചത്.

Read Also: ലോട്ടറി അടിക്കുമെന്ന് വിശ്വാസം; ദിവസവും ടിക്കറ്റെടുക്കും, ഒടുവിൽ സോമനെ തേടി ഭാ​ഗ്യമെത്തി

സാധാരണ വില കുറഞ്ഞ ടിക്കറ്റുകളാണ് ലക്വെദ്ര എടുക്കാറുള്ളത്. അബദ്ധത്തിൽ നമ്പർ അമർത്തിയതിനാൽ മറ്റൊരു ടിക്കറ്റാണ് ലഭിച്ചത്. അതിൽ തനിക്ക് സങ്കടവും ദേഷ്യവും അനുഭവപ്പെട്ടുവെന്ന് ഇവർ പറയുന്നു. ശേഷം വീട്ടിലേക്ക് പോകും വഴി ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോഴാണ് തനിക്ക് ബമ്പറടിച്ചെന്ന് ലക്വെദ്രക്ക് മനസ്സിലായത്. ശേഷം കാലിഫോർണിയ ലോട്ടറി മൊബൈൽ ആപ്പ് വഴി ടിക്കറ്റ് സ്കാൻ ചെയ്ത് ഉറപ്പുവരുത്തുകയും ചെയ്തു. 

ലോട്ടറി അടിച്ചത് 30 വർഷത്തേക്ക് ! ഒരോമാസം 9.5 ലക്ഷം വീതം, ജോലി കളഞ്ഞ് ഭാ​ഗ്യശാലി

ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ഓരോമാസവും ലക്ഷങ്ങൾ സമ്മാനം ലഭിക്കുന്ന ലോട്ടറി അടിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.  

ഒരു ദേശീയ ലോട്ടറി ടിക്കറ്റാണ് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സ്വദേശിനിയെ തേടിയെത്തിയത്. മുപ്പത് വർഷത്തേക്കാണ് ഈ ലോട്ടറി തുക ലഭിക്കുക. അതായത്, ഓരോ മാസവും 9.5 ലക്ഷം രൂപ വീതം ഭാ​ഗ്യശാലിക്ക് ലഭിക്കും. ലോറ ഹോയ്‌ലിയെ തേടിയാണ് ഈ അപൂർവ്വ ഭാ​ഗ്യമെത്തിയത്. ഒരു ലോജിസ്റ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലോറ.

ഭർത്താവ് കിര്‍ക് സ്റ്റീവന്‍സിനൊപ്പമാണ് ലോറ ജാക്പോട്ട് സ്വന്തമാക്കിയത്. അപ്രതീക്ഷിതമായെത്തിയ ഭാ​ഗ്യമായതിനാൽ ലോറക്ക് ഇക്കാര്യം വിശ്വസിക്കാനുമായില്ല. 'നിങ്ങള്‍ തമാശ പറയുകയാണ്, നിങ്ങള്‍ ശരിക്കും തമാശ പറയുകയാണ്', എന്നായിരുന്നു ലോറയുടെ ആദ്യ പ്രതികരണം. പിന്നാലെ ജാക്പോട്ട് അധികൃതർ വിളിച്ച് തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് പറഞ്ഞതോടെയാണ് ലോറ വിശ്വസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോട്ടറി അടിച്ചതിന് പിന്നാലെ ലോറ ജോലി ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്. 

PREV
click me!

Recommended Stories

15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം