അടിച്ചു മോനേ... ജന്മദിനത്തിലെടുത്ത ലോട്ടറിക്ക് 'ലൈഫ് ടൈം' സെറ്റിൽമെന്‍റ്; 70കാരിക്ക് എല്ലാ മാസവും വൻ തുക!

Published : Sep 12, 2023, 09:36 AM ISTUpdated : Sep 12, 2023, 09:42 AM IST
അടിച്ചു മോനേ... ജന്മദിനത്തിലെടുത്ത ലോട്ടറിക്ക് 'ലൈഫ് ടൈം' സെറ്റിൽമെന്‍റ്; 70കാരിക്ക് എല്ലാ മാസവും വൻ തുക!

Synopsis

ഭാഗ്യ ചിലന്തിയെ കണ്ടതോടെയാണ് ലോട്ടറി എടുത്തത്. ഈ വിജയം 100 വയസ്സ് വരെ ജീവിക്കാൻ തനിക്ക് പ്രചോദനമായെന്ന് ഡോറിസ് സ്റ്റാൻബ്രിഡ്ജ്...

ലണ്ടന്‍: 70 വയസുകാരിക്ക് അടുത്ത 30 വര്‍ഷത്തേക്ക് പ്രതിമാസം 10,000 പൗണ്ട് (ഏകദേശം 10.37 ലക്ഷം രൂപ) ലഭിക്കുന്ന ലോട്ടറിയടിച്ചു. ഡോറിസ് സ്റ്റാൻബ്രിഡ്ജ് എന്ന ഇംഗ്ലണ്ടിലെ ഡോര്‍ക്കിങ് സ്വദേശിനിക്കാണ് ലോട്ടറിയടിച്ചത്. ഈ വിജയം 100 വയസ്സ് വരെ ജീവിക്കാൻ തനിക്ക് പ്രചോദനമായെന്ന് ഡോറിസ് സ്റ്റാൻബ്രിഡ്ജ് പറഞ്ഞു.

തന്‍റെ എഴുപതാം ജന്മദിനം ഡോറിസ് ആഘോഷിച്ചത് ലോട്ടറി ടിക്കറ്റ് എടുത്താണ്. ലോട്ടറി ടിക്കറ്റ് എടുക്കാനുളള പ്രചോദനത്തെ കുറിച്ച് ഡോറിസ് പറയുന്നതിങ്ങനെ- ഞാന്‍ മൂന്ന് പെണ്‍മക്കളുമൊത്ത് വീട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ പൂന്തോട്ടത്തില്‍, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ചിലന്തിയെ (മണി സ്പൈഡര്‍) കണ്ടു. അങ്ങനെയാണ് ആപ്പിലൂടെ സെറ്റ് ഫോര്‍ ലൈഫ് ടിക്കറ്റ് എടുത്തത്."

ഡോറിസിന് വാരാന്ത്യത്തിൽ നാഷണൽ ലോട്ടറിയിൽ നിന്ന് ലോട്ടറിയടിച്ചെന്ന് ഇമെയിൽ ലഭിച്ചു. ആപ്പ് ലോഗിൻ ചെയ്തു. 10 പൗണ്ടാവും ലഭിച്ചതെന്ന് കരുതി. എന്നാല്‍ ആപ്പില്‍ കണ്ട സന്ദേശം ഇങ്ങനെയായിരുന്നു- "അഭിനന്ദനങ്ങൾ, നിങ്ങൾക്ക് 30 വർഷത്തേക്ക് പ്രതിമാസം 10,000 പൗണ്ട് ലഭിക്കും."

ഇത്രയും വലിയ ഭാഗ്യം തന്നെ തേടിവന്നുവെന്ന് ഡോറിസിന് വിശ്വസിക്കാനായില്ല.  അവിശ്വസനീയമായ വിജയം ആഘോഷിക്കാൻ ഡോറിസ് ജന്മദിന ഷാംപെയ്ൻ കുപ്പി പൊട്ടിച്ചു. ഈ ലോട്ടറി 100 വയസുവരെ ജീവിക്കാന്‍ പ്രചോദനമാകുന്നുവെന്ന് ഡോറിസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പമാണ് ഡോറിസും ഭര്‍ത്താവ് കെയ്ത്തും വിജയം ആഘോഷിച്ചത്.

ലോട്ടറിയടിച്ചതോടെ, 50 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ ഡോറിസ് സ്റ്റാൻബ്രിഡ്ജ് തീരുമാനിച്ചു. പിന്നെ വിദേശത്ത് അവധി ആഘോഷിക്കുമെന്നും ഡോറിസ് പറഞ്ഞു- "വിദേശത്ത് അവധി ആഘോഷിക്കാന്‍ പോകും. എന്റെ കൊച്ചുമകന്റെ ആദ്യത്തെ വിമാനയാത്രയാവും അത്. അതോടൊപ്പം പൂളും നല്ല സൂര്യപ്രകാശവുമുള്ള വീട് നിര്‍മിക്കണം".

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി