
വിവാഹമോചിതരായവര്‍ക്കും സിംഗിള്‍ പാരന്‍റിനുമായുള്ള ഡേറ്റിങ്ങ് ആപ്പാണ് 'നെക്സ്റ്റ് ലവ്'. വിവാഹമോചനവുമായി ബന്ധപ്പെട്ട് അവരൊരു സര്‍വേ നടത്തി. 43,000 സ്ത്രീകളാണ് അതില്‍ പങ്കെടുത്തത്.
വിവാഹമോചനത്തിന് അവര്‍ പറയുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്. ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ കാരണം, പങ്കാളികളുടെ ജീവിതലക്ഷ്യങ്ങള്‍ രണ്ടാകുന്നത് വിവോഹമോചനത്തിന് കാരണമാകുമെന്നാണ്. രണ്ടാമതായി വരുന്നത്, വിശ്വാസമില്ലായ്മയാണ്. പങ്കാളിയിലെ വിശ്വാസക്കുറവ് വിവാഹമോചനത്തിന് കാരണമാകുന്നു. അടുത്തതായി നിര്‍ത്താതെയുള്ള, വാദപ്രതിവാദങ്ങളാണ്. ഈ മൂന്ന് കാരണങ്ങളാണ് വിവാഹമോചനത്തിന്‍റെ കാരണങ്ങളായി ഏറ്റവും കൂടുതല്‍ പേര്‍ ചൂണ്ടിക്കാണിച്ചത്.
അടുപ്പമില്ലായ്മയാണ് അടുത്ത കാരണം. രണ്ടുപേരും തമ്മില്‍ വേണ്ടത്ര മാനസികാടുപ്പമില്ലാത്തത് വിവാഹബന്ധം തകര്‍ത്തുകളയും. മാനസികാടുപ്പമില്ലാതിരിക്കുമ്പോള്‍ ശാരീരികമായുള്ള അടുപ്പവുമില്ലാതാകും. അത് കാരണം തങ്ങളുടെ സൈറ്റില്‍ വരുന്നവരുണ്ടെന്ന് പഠനം നടത്തിയവരിലൊരാളായ വേദാല്‍ പറയുന്നു.
മാനസികമായ സുഖക്കുറവ് വിവാഹമോചനത്തിന് കാരണമായെന്ന് പറയുന്നവര്‍ 5.6 ശതമാനമാണ്. പങ്കാളിയുടെ ദുര്‍നടപ്പ് വിവാഹമോചനത്തിന് കാരണമായെന്ന് 5 ശതമാനം പേര്‍ പറയുന്നു. അത് വൈകാരികവും, സാമ്പത്തികവും, ശാരീരികവുമായിട്ടൊക്കെയുള്ളതാവാം.
മടുപ്പാണ് വിവാഹജീവിതത്തിലെ അടുത്ത വില്ലന്‍. 4.2 ശതമാനമാണ് മടുപ്പ് വില്ലനാവുന്നുവെന്ന് തുറന്ന് സമ്മതിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ ഗവേഷകര്‍ നേരത്തേ കണ്ടെത്തിയത് ഇത്തരം ബന്ധങ്ങള്‍ ദുര്‍ബലമാകുന്നുവെന്ന് ദമ്പതികള്‍ പറയുന്നുവെന്നാണ്. അടുത്ത കാരണം ശാരീരികമായ പീഡനങ്ങളാണ്. ഇത്തരം പീഡനങ്ങളേല്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍ തികച്ചും അപകടകരമായ അവസ്ഥയിലൂടെ വരെ കടന്നുപോയിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. ഒമ്പതാമായി വരുന്ന കാര്യം സാധാരണ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളും വഴക്കുകളുമൊക്കെയാണ്. പത്താമതായാണ് സാമ്പത്തികം കടന്നുവരുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം