യുവതിയുടെ വിവാഹം  ചുറ്റിലും നില്‍ക്കുന്ന പിതാവും സഹോദരങ്ങളും കൈവിലങ്ങില്‍

Published : May 24, 2017, 04:43 PM ISTUpdated : Oct 05, 2018, 02:51 AM IST
യുവതിയുടെ വിവാഹം  ചുറ്റിലും നില്‍ക്കുന്ന പിതാവും സഹോദരങ്ങളും കൈവിലങ്ങില്‍

Synopsis

ബംഗലൂരു: മകളുടെ വിവാഹം  ചുറ്റിലും നില്‍ക്കുന്ന പിതാവും സഹോദരങ്ങളും കൈവിലങ്ങില്‍. ഒരു സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന നാടകീയ രംഗമാണ് കര്‍ണ്ണാടകയിലെ വിജയപുരയില്‍ നടന്നത്.  ബംഗലൂര്‍ മിറര്‍ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കൊലക്കേസില്‍ വിചാരണ നേരിട്ട് വിജയപുരയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മനോഹര്‍ മലാഡേയും ആണ്‍മക്കളുമാണ്,  മകളുടെ കല്യാണത്തിന് പോലീസ്  കാവലില്‍ എത്തിയത്.

ഇതിന് കര്‍ണ്ണാടക ഹൈക്കോടതിയാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്. ഇയാളുടെ ഒപ്പം രണ്ടു ആണ്‍മക്കളുമുണ്ടായിരുന്നു. വൈകുന്നേരം ആറു മണിയോടെ ഇവരെ  തിരികെ ജയിലില്‍ എത്തിക്കുകയും ചെയ്തു.  കല്ല്യാണത്തിനു പങ്കെടുക്കാനുള്ള അനുവാദം സെഷന്‍സ് കോടതി തള്ളിയതോടെയാണ് ജാമ്യത്തിനായി ഇവര്‍  ഹൈക്കോടതിയെ സമീപിച്ചത്. 

പോലീസ് കാവലില്‍   വിവാഹത്തിനു പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. മനോഹര്‍ മലാഡേ(49), മക്കളായ അമോഗോന്‍ഡ്(23), സിദ്ധേശ്വ വര്‍(21) എന്നിവരാണ് ശെകവിലങ്ങുമായി എത്തി വിവാഹത്തില്‍ പങ്കെടുത്തത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ
എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്