സ്വകാര്യവീഡിയോ ബൂത്തുകളും, ചാറ്റിംഗിനുള്ള അവസരവുമായി ജപ്പാനില്‍‘അഡല്‍റ്റ്സ് ഒണ്‍ലി തീം പാർക്ക്’

Web Desk   | others
Published : Oct 18, 2020, 02:58 PM ISTUpdated : Oct 18, 2020, 03:02 PM IST
സ്വകാര്യവീഡിയോ ബൂത്തുകളും, ചാറ്റിംഗിനുള്ള അവസരവുമായി ജപ്പാനില്‍‘അഡല്‍റ്റ്സ് ഒണ്‍ലി തീം പാർക്ക്’

Synopsis

മദ്യം, ഭക്ഷണം, മുതിർന്നവർക്കുള്ള വീഡിയോകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നു. കൂടാതെ, സന്ദർശകർക്ക് അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങളുമായി ചാറ്റുചെയ്യാനുള്ള അവസരമുണ്ട്.

കൊറോണ മഹാമാരി ഒട്ടുമിക്ക വ്യവസായ മേഖലകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തികനഷ്ടം നികത്താൻ പലരും പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്. വിചിത്രമായ ജാപ്പനീസ് ലൈംഗികഷോകൾ, ആംസ്റ്റർഡാമിന്റെ 5 -ഡി ലൈംഗിക തിയേറ്റർ പോലുള്ള പരീക്ഷണങ്ങളാൽ ഈ വ്യവസായവും പുതിയ വിപണികൾ തേടുകയാണ്. ടോക്കിയോയിലെ മുതിര്‍ന്നവര്‍ക്കുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ‘സോഫ്റ്റ് ഓൺ ഡിമാൻഡ്’ കബുകിച്ചോ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിൽ ഒരു ‘അഡല്‍റ്റ്സ് ഒണ്‍ലി തീം പാർക്ക്’ തുറന്നിരിക്കയാണ്. സ്വകാര്യവീഡിയോ ബൂത്തുകളും അതിഥികൾക്ക് സേവനം നൽകുന്ന അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങളും അവിടെയുണ്ട്. മുതിർന്നവർക്ക് മാത്രമുള്ള ഈ അമ്യൂസ്‌മെന്റ് പാർക്കിനെ 'SOD ലാൻഡ്' എന്നാണ് വിളിക്കുന്നത്. അരമണിക്കൂർ നേരത്തേയ്ക്ക് 500 യെൻ (ഏകദേശം 350 രൂപ) ആണ് പ്രവേശന ഫീസ്. അവിടെ ലഭിക്കുന്ന ഭക്ഷണപാനീയങ്ങൾക്ക് വില വേറെ നൽകണം. 

മൊത്തം അഞ്ച് നിലകളുള്ള ഇവിടെ ഓരോ നിലയിലും വ്യത്യസ്തതീമുകളാണ്. ഉദാഹരണത്തിന്, 'Newcomer Adult Film Actress Floor' എന്നറിയപ്പെടുന്ന ആദ്യത്തെ നിലയിൽ പുതിയ, ഉയർന്നുവരുന്ന അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങൾ ഭക്ഷണവും പാനീയവും വിളമ്പും. പ്രവേശനനില ഒരു ഗിഫ്റ്റ് സ്റ്റോറായും പ്രവർത്തിക്കുന്നു. മറ്റൊരു നില അതിഥികളെ കൂടുതൽ അറിയപ്പെടുന്ന മുതിർന്ന അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങളുമായി സംസാരിക്കാനും ഇടപഴകാനും അവസരം നൽകുന്നു. രണ്ടാമത്തെ നിലയിൽ പലതരം മസ്സാജുകളും, വിനോദസേവനങ്ങളും ലഭ്യമാണ്. നാലാം നില സൈലന്റ് ബാർ ആണ്, അതിഥികൾക്ക് ബിക്കിനി ധരിച്ച മുതിർന്ന താരങ്ങൾ പാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിഥികൾ നിശബ്ദരായിരിക്കുന്നോടത്തോളം സമയം അവർക്ക് അവിടെ ചിലവഴിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് അവിടെ പ്രവേശനം.    

മദ്യം, ഭക്ഷണം, മുതിർന്നവർക്കുള്ള വീഡിയോകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നു. കൂടാതെ, സന്ദർശകർക്ക് അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങളുമായി ചാറ്റുചെയ്യാനുള്ള അവസരമുണ്ട്. കബുകിച്ചോയുടെ അയൽപക്കത്തുള്ള ബാറുകളേക്കാൾ പാനീയങ്ങൾക്ക് ഇവിടെ വിലകുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. എന്നാൽ കൊറോണ വൈറസിന്റെ ഈ സമയത്ത് ഇത്തരമൊന്ന് തുടങ്ങിയതിന്റെ പേരിൽ കമ്പനി തിരിച്ചടി നേരിടുന്നുണ്ട്. പ്ലാസ്റ്റിക് കർട്ടനുകളും, മാസ്കും, പോലുള്ള മുൻകരുതൽ നടപടികൾ അവർ കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കളുടെ ശരീര താപനില പരിശോധന, അണുനാശിനി തളിക്കുന്ന മെഷീനുകൾ തുടങ്ങിയവയാണ് കമ്പനി സ്വീകരിച്ച മറ്റ്‌ ചില മുന്‍കരുതലുകൾ. ഹാൻഡ് സാനിറ്റൈസർ യൂണിറ്റുകളും യുവി ലൈറ്റ് മെഷീനുകളും എയർ ഫിൽട്ടറുകളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനസമയം വൈകുന്നേരം 5 മുതൽ രാത്രി 10 വരെയാണ്.

(ചിത്രം കടപ്പാട് ഇൻസ്റ്റാഗ്രാം)

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്