അതുകൊണ്ട്, അന്നു ഞാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു

Published : Aug 05, 2018, 03:53 PM IST
അതുകൊണ്ട്, അന്നു ഞാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു

Synopsis

പക്ഷെ, എന്‍റെ ജീവിതത്തിലെ വഴിത്തിരിവുണ്ടായത് 2013ലാണ്. എന്‍റെ കുറച്ച് സുഹൃത്തുക്കള്‍ ഉത്തരകാശിയിലേക്ക് പോയി. ആ സമയത്താണ് അവിടെ വെള്ളപ്പൊക്കമുണ്ടായത്. 

ഊര്‍ജ്ജസ്വലയായിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു അനുഷ. എന്നാല്‍, ഉത്തരകാശിയിലെ വെള്ളപ്പൊക്കം അവരുടെ ജീവിതം മാറ്റിമറിച്ചു. സമൂഹത്തിനായി കൂടുതലെന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ച അവര്‍ തന്‍റെ ജോലി ഉപേക്ഷിച്ചു. ഇന്നവര്‍ സാഹസിക യാത്രകള്‍ നടത്തുകയും അതിനോടനുബന്ധിച്ച ജോലികള്‍ ചെയ്യുകയും ചെയ്യുന്നു. അതിലൂടെ അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്നു. 

ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഷയുടെ കഥ വൈറലായത്. 

ഫേസ്ബുക്ക് പോസ്റ്റ്: ഞാനൊരു ജേണലിസ്റ്റായിരുന്നു. 2012 ല്‍ ഞാനെന്‍റെ കരിയറിലെ ഏറ്റവും ഉയരങ്ങളിലെത്തി നില്‍ക്കുകയായിരുന്നു. ഒരു സ്കോളര്‍ഷിപ്പ് കിട്ടി ഞാന്‍ ലണ്ടനിലേക്ക് പോയി. ഞാന്‍ തയ്യാറാക്കിയ വാര്‍ത്തയ്ക്ക് അവാര്‍ഡും കിട്ടി. പക്ഷെ, അപ്പോഴും എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വെറും വാര്‍ത്തകള്‍ മാത്രമെഴുതാന്‍ ഞാനാഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. 

പക്ഷെ, എന്‍റെ ജീവിതത്തിലെ വഴിത്തിരിവുണ്ടായത് 2013ലാണ്. എന്‍റെ കുറച്ച് സുഹൃത്തുക്കള്‍ ഉത്തരകാശിയിലേക്ക് പോയി. ആ സമയത്താണ് അവിടെ വെള്ളപ്പൊക്കമുണ്ടായത്. ഞാനാകെ ഭയന്നുപോയി സുഹൃത്തുക്കളെ കുറിച്ചോര്‍ത്ത്. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു, ബാഗ് പാക്ക് ചെയ്തു, എനിക്കാവുന്ന സഹായങ്ങളെന്തെങ്കിലും ചെയ്യണമെന്ന് കരുതി 

തിരക്കിട്ട് അങ്ങനെ ചെയ്തെങ്കിലും എനിക്ക് പ്രത്യേകിച്ച് പ്ലാനൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, വിധിക്ക് ഒരു പ്ലാനുണ്ടായിരുന്നു. അവിടെവച്ച് ഞാന്‍ ബചേന്ദ്രിപാലിനെ പരിചയപ്പെട്ടു. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത. അവര്‍ അവിടെ അവരുടെ സേവനപ്രവര്‍ത്തനങ്ങളില്‍ എന്നെയും പങ്കാളിയാക്കി. നമുക്കൊരു ഗ്രാമത്തിലേക്ക് അത്യാവശ്യസാധനങ്ങളെത്തിക്കാനുണ്ടായിരുന്നു. ഒരു ദുരിതാശ്വാസ കാമ്പിലേക്ക് എന്തൊക്കെ എത്തിക്കണമെന്നൊക്കെ അന്നാണ് ഞാന്‍ പഠിച്ചത്. എത്ര റേഷനെത്തിക്കണം, എത്ര കുടുംബങ്ങളെ സഹായിക്കണം എന്നെല്ലാം. അതൊന്നും എളുപ്പമായിരുന്നില്ല. എന്നിട്ടും നമ്മളത് ചെയ്തു. അപ്പോഴും മുഴുവനായും എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് തോന്നിയില്ല. ഒരുപാട് പേരുണ്ടായിരുന്നു അവിടെ അത്തരം ജോലികള്‍ക്ക്. പക്ഷെ, എന്നിട്ടും അവരുടെ പ്രശ്നങ്ങള്‍ മുഴുവനായും പരിഹരിക്കപ്പെട്ടില്ല. 

അവിടെ വച്ചാണ് ഞാന്‍ എന്‍റെ വഴി കണ്ടെത്തിയത്. അവിടെയുള്ളവര്‍ക്കായി നമ്മള്‍ ഫണ്ട് കണ്ടെത്തി. അങ്ങനെയാണ് ഞാന്‍ സാഹസികയാത്ര തുടങ്ങുന്നത്. ക്ലിമ്പിങ് തുടങ്ങി. അതുവഴി എങ്ങനെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും പഠിച്ചു. ഇപ്പോള്‍ നമ്മള്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളെ സ്പോണ്‍സര്‍ ചെയ്തു തുടങ്ങി. ഗ്രാമത്തിലുള്ളവര്‍ക്ക് ടൂര്‍ ഗൈഡുമാരായും, ലീഡര്‍മാരായും ജോലി നല്‍കി. അതിലൊരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞുപോകുമ്പോള്‍ എന്നോട് പറഞ്ഞത്, വിവാഹിയായാലും അവള്‍ ജോലി നിര്‍ത്തില്ല എന്നാണ്. അതൊക്കെ കേട്ടപ്പോഴാണ് ഞാന്‍ സമൂഹത്തിനായി എന്തോ ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. ഞാന്‍ സന്തോഷവതിയായി. 

ഞങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. 2015ല്‍ നേപ്പാളില്‍ 3000 കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനായി. അവര്‍ക്കാവശ്യമുള്ള സാധനങ്ങളെത്തിച്ചു നല്‍കി. ഇതൊക്കെ തന്നെയാണ് ഞാന്‍ ചെയ്യാനാഗ്രഹിച്ചിരുന്നത്. ഞാന്‍ ക്ലിമ്പിങ്ങ് നടത്തുന്നതിന് ലക്ഷ്യങ്ങളുണ്ട്. അടുത്തതായി ഞാനും കുറച്ചുപേരും ചേര്‍ന്ന് കിളിമഞ്ചാരോയിലേക്ക് പോവുകയാണ്. എനിക്ക് ഇനിയും ഉയരങ്ങളിലെത്തേണ്ടതുണ്ട്!!

ചിത്രത്തിന് കടപ്പാട്: ഫേസ് ബുക്ക്, ഹ്യുമന്‍സ് ഓഫ് ബോംബെ

PREV
click me!

Recommended Stories

വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്
'പപ്പാ എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല'; കാനഡയിലെ ആശുപത്രിക്ക് മുന്നിൽ എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പ്, ഒടുവിൽ ഇന്ത്യൻ വംശജൻ മരിച്ചു