വീഡിയോ: അബ്ദുല്ലക്കുട്ടി പാടുന്നു!

Published : May 12, 2017, 04:14 AM ISTUpdated : Oct 05, 2018, 02:28 AM IST
വീഡിയോ: അബ്ദുല്ലക്കുട്ടി പാടുന്നു!

Synopsis

വിവാദങ്ങള്‍ക്കും രാഷ്ട്രീയപ്പോരുകള്‍ക്കുമിടയില്‍ കുറച്ചു കാലമായി നിശ്ശബ്ദനായിരുന്ന അബ്ദുല്ലക്കുട്ടി ഒരു സംഗീത വീഡിയോയുമായാണ് വീണ്ടും രംഗത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ അബ്ദുല്ലക്കുട്ടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്.  

കാട്ടു പൂക്കള്‍ എന്ന സിനിമയിലെ 'മാണിക്യവീണയുമായെന്‍' എന്ന ഗാനമാണ് അബ്ദുല്ലക്കുട്ടി ആലപിച്ചത്. ഒ.എന്‍.വി രചനയും ദേവരാജന്‍ മാസ്റ്റര്‍ സംഗീതവും നിര്‍വഹിച്ച് യേശുദാസ് ആലപിച്ച മലയാളികളുടെ പ്രിയപ്പെട്ട ഈ ഗാനത്തെ തന്‍േറതായ രീതിയില്‍ ആലപിക്കുകയാണ് അബ്ദുല്ലക്കുട്ടി.  കണ്ണൂരില്‍ നടന്ന ഒരു ഗാനമേളയില്‍ അബ്ദുല്ലക്കുട്ടി ഈ ഗാനം ആലപിച്ചിരുന്നു. അവിടെ ലഭിച്ച പ്രോല്‍സാഹനമാണ് ഫേസ്ബുക്കില്‍ പാട്ടുമായിറങ്ങാന്‍ അബ്ദുല്ലക്കുട്ടിയെ പ്രേരിപ്പിച്ചത്. 

വ്യത്യസ്തമായ കമന്റുകളുമായാണ് ഫേസ്ബുക്ക് ഈ വീഡിയോയെ സ്വാഗതം ചെയ്യുന്നത്. ചിലര്‍ ഗായകന് അഭിവാദ്യം നേരുന്നു. ചിലര്‍ കളിയാക്കുന്നു. 'സന്തോഷ് പണ്ഡിറ്റിനെ വെറുതെ കളിയാക്കി' എന്നാണ് ഒരു കമന്റ്. 

ഇതാണ് ആ പാട്ട്:
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോയും മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു?
പ്രണയിക്കാൻ ഇനി 'ഫ്രീക്ക്' ആകണോ! ജെൻ സികളുടെ 'മാച്ച് യുവർ ഫ്രീക്ക്' ട്രെൻഡ്