
ബിബിസിയുടെ 10 മണി വാര്‍ത്തയ്ക്കിടെ അവതാരകയുടെ പിന്നില്‍ വച്ചിരിക്കുന്ന ടെലിവിഷനുകളില്‍ മിന്നിമറഞ്ഞ ദൃശ്യം പ്രേക്ഷകരെ ശരിക്കും കിടുക്കി. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അര്‍ദ്ധനഗ്നയാകുന്ന ദൃശ്യമാണ് കാണികള്‍ കണ്ടത്.
ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. എന്നാല്‍ തൊന്നുമറിയാതെ ന്യൂസ് റീഡര്‍ സോഫി റാവര്‍ത്ത് വാര്‍ത്ത വായിച്ചുകൊണ്ടേയിരുന്നു. കമ്പ്യൂട്ടറിനു മുന്നിലിരുന്ന വാര്‍ത്ത കണ്ടവരാകട്ടെ ഈ ദൃശ്യം അപ്പാടെ കോപ്പി ചെയ്തു. തൊട്ടുപിന്നാലെ ബിബിസിയിലേക്ക് അന്വേഷണവുമെത്തി 'നിങ്ങള്‍ എന്തിനാണ് വാര്‍ത്ത അവതാരകയുടെ പിന്നില്‍ പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു ആളുകള്‍ക്ക് അറിയേണ്ടത്.
രൂക്ഷമായ വിമര്‍ശനമാണ് ബിബിസിക്ക് നേരിടേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബിബിസി വൃത്തങ്ങള്‍ വ്യക്തമായി. ബ്രിട്ടനിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോള്‍ ആയിരിക്കുകയാണ് സംഭവം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം