കാറിന് മുന്നില്‍ കളിക്കുമ്പോള്‍ ആ കുട്ടിക്ക് സംഭവിച്ചത്.!

Published : Apr 18, 2017, 09:08 AM ISTUpdated : Oct 05, 2018, 12:39 AM IST
കാറിന് മുന്നില്‍ കളിക്കുമ്പോള്‍ ആ കുട്ടിക്ക് സംഭവിച്ചത്.!

Synopsis

ചൈനയില്‍ നിന്നാണ് ഈ കാഴ്ച, കാറിന് മുന്നില്‍ നിന്നും കളിച്ച കുട്ടിക്ക് മുകളിലൂടെ കാറ് കയറിഇറങ്ങി. ഫുജിയാന്‍ പ്രവിശ്യയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാറിന്റെ ഡ്രൈവര്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ട് കാറില്‍ വന്നു കയറുന്നു. എന്നാല്‍ ഇതേ സമയത്ത് രണ്ട് വയസ്സുകാരനായ കുട്ടി കാറിനു മുന്നില്‍ ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടി കളിക്കുന്നത് അറിയാതെ ഡ്രൈവര്‍ കാര്‍ ഓടിക്കുകയായിരുന്നു. 

കാര്‍ മുന്നോട്ടെടുത്തോപ്പോള്‍ കുട്ടി കാറിന് അടിയിലായി. ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാത്തതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ട കുട്ടി കാര്‍ പോയ ശേഷം എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. 

തുടര്‍ന്ന് കുട്ടിയെ കണ്ട ഡ്രൈവര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയ്ക്ക് പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് പോലീസ് വ്യക്തമാക്കി.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശം, ഇടവേള വേണം'; ഡോക്ടർ പറഞ്ഞതിനെ കുറിച്ച് യുവാവിന്‍റെ പോസ്റ്റ്
7 വർഷത്തിന് ശേഷം യുഎസ്സിൽ നിന്നും ഇന്ത്യയിലേക്ക് മടക്കം, ഒട്ടും ഖേദമില്ലെന്ന് യുവാവ്, കാരണം...