സ്വന്തം ഭര്‍ത്താവിന്‍റെ മരണം ബ്രേക്കിംഗ് ന്യൂസായി വായിച്ച് വാര്‍ത്ത അവതാരിക

Published : Apr 08, 2017, 02:48 PM ISTUpdated : Oct 05, 2018, 12:43 AM IST
സ്വന്തം ഭര്‍ത്താവിന്‍റെ മരണം ബ്രേക്കിംഗ് ന്യൂസായി വായിച്ച് വാര്‍ത്ത അവതാരിക

Synopsis

സ്വന്തം ഭര്‍ത്താവിന്‍റെ മരണം ബ്രേക്കിംഗ് ന്യൂസായി വായിച്ച് ടെലിവിഷന്‍ വാര്‍ത്ത അവതാരിക. ചത്തീസ്ഗഢീലെ ഐബിസി 24 എന്ന ചാനലിലെ സുപ്രീത് കൗര്‍ എന്ന അവതാരികയാണ് വ്യക്തിപരമായ ദു:ഖത്തിലും സ്വന്തം കര്‍ത്തവ്യം നിര്‍വഹിച്ചത്. 

ശനിയാഴ്ച  രാവിലെ ലൈവ് ബുള്ളറ്റിനിടയിലാണ് സംഭവം. ഒരു അപകട വാര്‍ത്ത ഫോണ്‍ ഇന്നിലൂടെ ഒരു റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ചത്തീസ്ഗഢിലെ മഹാഷമദ് ജില്ലയിലെ പിത്താര എന്ന സ്ഥലത്ത് ഒരു ഡെസ്റ്റര്‍ അപകടത്തില്‍ പെടുകയും അതില്‍ സഞ്ചരിച്ചിരുന്ന 5 പേര്‍ മരിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഇതില്‍ തന്‍റെ ഭര്‍ത്താവും ഉണ്ടെന്ന് മനസിലാക്കിയും കൗര്‍ വാര്‍ത്ത വായന തുടരുകയായിരുന്നു. 28 വയസുകാരിയായ കൗര്‍ ആ ബുള്ളറ്റിന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്റ്റുഡിയോ വിട്ടത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്