വിട്ടുമാറാത്ത വേദനയാണോ? നിക്കിയുടെ വഴി പരീക്ഷിക്കാം

Web Desk |  
Published : Jun 24, 2018, 03:28 PM ISTUpdated : Jun 29, 2018, 04:19 PM IST
വിട്ടുമാറാത്ത വേദനയാണോ? നിക്കിയുടെ വഴി പരീക്ഷിക്കാം

Synopsis

നെഗറ്റീവായ മനുഷ്യര്‍ നമ്മളനുഭവിക്കുന്നതിന്‍റെ കൂടെ അധികവേദന കൂടിത്തരും വ്യായാമം ചെയ്യുന്നത് വേദനകളെ മറക്കാന്‍ സഹായിക്കും കാപ്പിയും പഞ്ചസാരയും ഒഴിവാക്കുന്നത് നല്ലതാണ്

ശരീരവും മനസും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. ചില വേദനകള്‍ ശരീരത്തിന്‍റേതാണോ, മനസിന്‍റേതാണോ എന്ന് തിരിച്ചറിയുക തന്നെ പ്രയാസം. ക്രോണിക് പെയിന്‍ (വിട്ടുമാറാത്ത കഴുത്ത് വേദന,നടുവേദന,തലവേദന തുടങ്ങിയവ)  ജീവിതം നരകതുല്ല്യമാക്കും. അതിനെ മറികടക്കാന്‍ ലണ്ടനിലെ ലൈഫ് കോച്ചും മോട്ടിവേഷണല്‍ സ്പീക്കറുമായ നിക്കി റോസ്കോയ്ക്ക് ചില ടിപ്പുകളുണ്ട്.
നിക്കി കാന്‍സറിനെ അതിജീവിച്ചവളാണ്. ബ്രെയിന്‍ട്യൂമറായിരുന്നു. പതിനാറു വര്‍ഷത്തോളം അതിന്‍റെ പ്രശ്നങ്ങളവരെ ബുദ്ധിമുട്ടിച്ചു. ജീവന് തന്നെ ഭീഷണിയായ അതിനെ പിന്നീട് ഓപ്പാറേഷന്‍ ചെയ്തു മാറ്റി. പക്ഷെ, പിന്നീടും വിട്ടുമാറാത്ത ക്ഷീണവും വേദനയും അവരെ അലട്ടി. കുളിക്കാനോ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനോ പോലും പറ്റാത്ത തരത്തിലുള്ള വേദന. 'പല കാരണങ്ങള്‍കൊണ്ടും ആയിരക്കണക്കിനാളുകള്‍ക്ക് ഇതേ അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരം വേദനകള്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്തും. വീട്ടുകാരും സുഹൃത്തുക്കളും നിങ്ങളെപ്പോഴാണ് പല പ്ലാനുകളും മാറ്റുന്നതെന്നോര്‍ത്ത് വിഷമിക്കും. അതിന്‍റെ പേരില്‍ ജോലിവരെ നഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും മരുന്നുകള്‍ കഴിക്കേണ്ടി വന്നു. അതു പക്ഷെ, ക്ഷീണം കൂടാനാണ് കാരണമായത്. ചിലതിനൊക്കെ പാര്‍ശ്വഫലങ്ങളുമുണ്ടാകാം.' നിക്കി പറയുന്നു. അതിനെ അതിജീവിക്കാന്‍ തന്നെ സഹായിച്ച ചില കാര്യങ്ങളാണ് നിക്കി പറയുന്നത്. 

ഇതാണ് ആ സിമ്പിള്‍ വഴികള്‍:

ശ്വസനം
മനസും ശരീരവും ശാന്തമാക്കുക എന്നിട്ട് പതിയെ ശ്വാസമെടുക്കുക. കണ്ണുകളടച്ച് ശ്വാസം കുറച്ച് നിമിഷം ഉള്ളില്‍ത്തന്നെ പിടിച്ചുവയ്ക്കുക. പിന്നീട് പതുക്കെ പുറത്തേക്ക് വിടുക. 

ധ്യാനം
സോഫയിലോ നിലത്തോ നിവര്‍ന്നിരിക്കുക. സ്വാഭാവികമായി ശ്വാസമെടുക്കുക. പോസിറ്റീവായ കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക. എന്തെങ്കിലും പോസിറ്റീവായൊരു കാര്യം പതിയെ, തുടര്‍ച്ചായി പറയുക. 'എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാണ്' എന്നോ 'ഞാനിപ്പോള്‍ ശാന്തയാണ്' എന്നോ പറയാം. 

സന്തോഷനിമിഷങ്ങളെ കുറിച്ച് മാത്രം ആലോചിക്കുക
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക. സുഹൃത്തുകള്‍ക്കൊപ്പമോ മറ്റോ ആസ്വദിച്ച അത്തരം നിമിഷങ്ങള്‍ ആത്മവിശ്വാസം തരും. കണ്ണുകള്‍ പതിയെ അടച്ചുകൊണ്ട് തുടങ്ങാം. ഇടതുകയ്യുടെ തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിക്കുക. ആ നിമിഷം ഇപ്പോഴാണെന്ന് സങ്കല്‍പിക്കുക. മൂക്കിലൂടെ ദീര്‍ഘശ്വാസമെടുത്ത് വായിലൂടെ പുറത്തുവിടുക. അവസാനിപ്പിക്കാനായി ദീര്‍ഘനിശ്വാസമെടുത്ത് കണ്ണുകള്‍ തുറന്ന് വിരലുകള്‍ വേര്‍പ്പെടുത്താം.

വ്യായാമം ചെയ്യാം
വ്യായാമം ചെയ്യുന്നത് വേദനകളെ മറക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണ ഉപകരണങ്ങളുപയോഗിച്ചും, മൂന്നുദിവസം വെയ്റ്റുപയോഗിച്ചും ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്തലും അതുപോലെയുള്ള മറ്റ് വ്യായാമങ്ങളും ചെയ്യാറുണ്ട്. 

സ്വയം സംസാരിക്കുക
സ്വയം സംസാരിക്കുക. പോസിറ്റീവായ കാര്യങ്ങള്‍ മാത്രം മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഞാന്‍ എന്നില്‍ത്തന്നെ വിശ്വസിക്കുന്നുവെന്നതുപോലെയുള്ള കാര്യങ്ങള്‍ സ്വയം പറയുകയും എപ്പോഴും കാണുന്നതുപോലെ കിടക്കക്കയ്ക്കരികില്‍ എഴുതിവയ്ക്കുകയും ചെയ്യുക. ഉറങ്ങാന്‍ പോകുമ്പോഴും ഉണരുമ്പോഴും അത് നോക്കുക.

കാപ്പിയും പഞ്ചസാരയും ഒഴിവാക്കാം
കഴിക്കുന്ന ഭക്ഷണവും വേദനയും തമ്മില്‍ ബന്ധമുണ്ട്. കാപ്പിയുടെയും പഞ്ചസാരയുടെയും കൂടിയ ഉപയോഗവും ഇതേപോലെയാണ്. അതുകൊണ്ട് കാപ്പിയും പഞ്ചസാരയും ഒഴിവാക്കുന്നത് നല്ലതാണ്. 

നെഗറ്റീവായ മനുഷ്യരെ മാറ്റിനിര്‍ത്തുക
നെഗറ്റീവായ മനുഷ്യര്‍ നമ്മളനുഭവിക്കുന്നതിന്‍റെ കൂടെ അധികവേദന കൂടിത്തരും. ഒരു കൈ ഹൃദയത്തിന്‍റെ നേരെ വയ്ക്കുക. മറ്റൊരു കൈ നേരെ മുന്നിലോട്ട് നീട്ടുക. നെഗറ്റീവായ മനുഷ്യരെ കുറിച്ചോര്‍ത്ത് സ്വയം പറയുക, 'എന്‍റെ ജീവിതം എനിക്ക് പ്രധാനമാണ്. നിങ്ങള്‍ അതിനെല്ലാം പുറത്താണ്.'

സ്ട്രെസ്സ് കുറക്കുക
എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്നും നേരത്തെ തീരുമാനിക്കുക. അത് സ്ട്രെസ്സും ആകാംക്ഷയും കുറക്കാന്‍ സഹായിക്കും. അത് വേദനയും കുറക്കും.

ഒന്നില്‍ മാത്രം ശ്രദ്ധിക്കാം
ഒരു സമയം ഒറ്റ കാര്യം മാത്രം ശ്രദ്ധിക്കാം. പ്രത്യേകിച്ച് തിരക്കും ബഹളവുമുള്ള സ്ഥലങ്ങളില്‍. 

ജീവിതത്തെ അംഗീകരിക്കുക
എനിക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞ സമയങ്ങളില്‍ വളരെ പെട്ടെന്ന് ദേഷ്യം, സങ്കടം, നിരാശ ഇവയൊക്കെ വരുമായിരുന്നു. അത് മാനസിക-ശാരീരികാരോഗ്യത്തെ മോശമാക്കിത്തുടങ്ങി. എനിക്കുള്ളത് ക്രോണിക് പെയിന്‍ ആണെന്ന് സ്വയം അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ എന്നെ ശ്രദ്ധിച്ചു തുടങ്ങി. 
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ