അനധികൃത സ്വർണ്ണ ഖനികളില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഭരണകൂട 'കൂട്ടക്കൊല'

Published : Jan 22, 2025, 08:21 AM ISTUpdated : Jan 22, 2025, 08:31 AM IST
അനധികൃത സ്വർണ്ണ ഖനികളില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഭരണകൂട 'കൂട്ടക്കൊല'

Synopsis

ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അനധികൃത ഖനികളില്‍ നടപടികള്‍ ആരംഭിച്ചത് 2023 സെപ്തംബറിലാണ്, ഖനികൾ വളഞ്ഞ് ഉള്ളിലേക്കും പുറത്തേക്കുമുള്ള വഴികൾ അടച്ചു. ഒടുവില്‍, 2025 ജനുവരിയോടെ ഖനിക്കുള്ളില്‍ നിന്നും നൂറുകണക്കിന് മനുഷ്യരുടെ മൃതദേഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിന് സർക്കാർ തയ്യാറായത്. വായിക്കാം  ലോകജാലകം. ദക്ഷിണാഫ്രിക്കയിലെ അനധികൃത സ്വര്‍ണ്ണ ഖനികളിലെ കൂട്ടമരണങ്ങൾ. 


ക്ഷിണാഫ്രിക്കയിലെ ഖനികളിൽ ഒരു കൂട്ടമരണം നടന്നു. 'കൂട്ടക്കൊല' എന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിച്ചത്. ഒരു കൂട്ടം മനുഷ്യരെ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ ഭരണകൂടം പട്ടിണിക്കിട്ടു. കോടതിയുടെ ഇടപെടലിനെത്തുടർന്ന് രക്ഷിക്കാനെത്തിയ സർക്കാർ പുറത്തെടുത്തത് 246 ജീവനുള്ള മനുഷ്യരെ. ജീവനില്ലാത്ത നൂറോളം ശരീരങ്ങളും. മനുഷ്യമാംസം വരെ തിന്നേണ്ടി വന്നു ജീവൻ നിലനിർത്താൻ. ഇപ്പോഴും തങ്ങളുടെ ബന്ധുക്കളെ തെരയുകയാണ് പലരും. പക്ഷേ, ഇനിയാരുമില്ല എന്നാണ് സർക്കാർ പക്ഷം.

ഹസ്‍ലേർസ് (Hustlers) എന്ന അനധികൃത ഖനനത്തിനിറങ്ങുന്നവരെ സാമ സാമാസ് (Zama zamas) എന്നാണ് ദക്ഷിണാഫ്രിക്കയില്‍ വിളിക്കുന്നത്. 6,000 -ത്തിലേറെ ഖനികളുണ്ട് ദക്ഷിണാഫ്രിക്കയിൽ. ഔദ്യോഗികമായി പ്രവർത്തന രഹിതമാണ്. സുരക്ഷിതമല്ലാത്തതോ ഖനനം സാധ്യമല്ലാത്തതോ ആണ് അടച്ചുപൂട്ടിയവയെല്ലാം. പക്ഷേ, ഭാഗ്യാന്വേഷികൾ അതെല്ലാം താവളമാക്കുന്നു. അവരാണ് സാമ സാമാസ്. രാജ്യത്തുള്ളവർ മാത്രമല്ല, സിംബാബ്‌വെ, ലെസോത്തോ, മൊസാംബിക്ക് തുടങ്ങി പുറത്ത് നിന്നും ഭാഗ്യം തേടി ആളുകൾ ഇത്തരം ഉപേക്ഷിക്കപ്പെട്ട അടച്ച്പൂട്ടപ്പെട്ട ഖനികളിലേക്ക് എത്തുന്നു. 

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവന്ന യുഎസ് പ്രസിഡന്‍റ് / ഇസ്രയേൽ പക്ഷപാതി; ട്രംപിന്‍റെ തെരഞ്ഞെടുപ്പ് എന്താവും?

ഖനിയിലിറങ്ങുന്നവർ സ്വർണം തെരയുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ്. ശരിയായ ഉപകരണങ്ങൾ പോലുമുണ്ടാവില്ല. മാസങ്ങൾ ഖനിക്കുള്ളിൽ കഴിയും. ഇവരെ വലിച്ചു കയറ്റാനും ഭക്ഷണം എത്തിക്കാനും ഇടനിലക്കാരുണ്ട്. വൻതുകയാണ് ഭക്ഷണത്തിനും വെള്ളത്തിനും സിഗററ്റിനും ഈടാക്കുന്നത്. അതിലൂടെ പണമുണ്ടാക്കുന്നവർ വേറെ. ക്രിമിനൽ സംഘങ്ങളാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. ഇതിനായി മനുഷ്യക്കടത്ത് വരെ നടക്കാറുണ്ട് എന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്‍റെ പക്ഷം. കിട്ടുന്നതെന്തായാലും കരിഞ്ചന്തയിൽ വിൽക്കുകയാണ് ഇവരുടെ രീതി.

ക്രൂര നടപടി

ഈ അനധികൃത ഖനനം അവസാനിപ്പിക്കാൻ  സർക്കാർ കർശന നടപടിയെടുത്തു. ഖനി വളയുക. പുറത്തിറങ്ങുന്നവരെ അറസ്റ്റുചെയ്യുക. പലയിടത്തും ഇത് നടപ്പാക്കി. 1,000 -ത്തോളം പേ‍ർ അറസ്റ്റിലായി. 20 ലക്ഷം രൂപയും പിടിച്ചെടുത്തു. പക്ഷേ, ജോഹന്നാസ്ബർഗിന്‍റെ തെക്ക് പടിഞ്ഞാറുള്ള സ്റ്റിൽഫോണ്ടൈൻ (Stilfontein) എന്ന പട്ടണത്തിൽ സംഭവിച്ചത് അതല്ല. രണ്ടര കിമീ ആഴമുള്ള, പല ഷാഫ്റ്റുകളുള്ള സങ്കീർണമായ തുരങ്കങ്ങളുള്ള ഖനിയിൽ 500 -ലേറെപ്പേ‌രാണ് സ്വർണം തെരഞ്ഞിറങ്ങിയിരുന്നത്.

ട്രംപിന് മേൽക്കൈ; ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം

സെപ്തംബറിലാണ് പൊലീസ് ഖനി വളഞ്ഞത്. ആദ്യം ഉള്ളിലുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ഭക്ഷണവും വെള്ളവും തടഞ്ഞു. ചില കവാടങ്ങൾ അടച്ചു. പലതുണ്ട് അതിലൂടെ പുറത്തുകടക്കാം എന്നായിരുന്നു വാദം. ഉള്ളിൽ കുടുങ്ങിയരുടെ ബന്ധുക്കളും നാട്ടുകാരും രക്ഷാദൗത്യം വേണമെന്ന് അഭ്യർത്ഥിച്ചു. സർക്കാർ വഴങ്ങിയില്ല. നവംബറിൽ 14 പേരുടെ സംഘം രക്ഷപ്പെട്ടു. അപ്പോൾത്തന്നെ ആൾക്കാർ മരിച്ചു തുടങ്ങിയിരുന്നു എന്നാണ് അവർ അറിയിച്ചത്. ഒടുവിൽ, കോടതി ഇടപെട്ടു. നാട്ടുകാർ കുറച്ച് ഭക്ഷണം എത്തിച്ചു. കുറേപ്പേരെ പുറത്തെത്തിച്ചു. പക്ഷേ കയറ് ഉപയോഗിച്ച് വളരെ പതുക്കെയാണത് എല്ലാം നടന്നത്. 

എണ്ണമില്ലാത്ത മനുഷ്യർ

ഒരു കയറിൽ കെട്ടി പുറത്തേക്ക് വന്നത് മൃതദേഹമാണ്. അതോടെ ഇടപെടാമെന്നായി സർക്കാർ. പക്ഷേ, നടന്നില്ല. ജനുവരിയിലാണ് ഖനിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. തങ്ങൾ പാറ്റകളും മനുഷ്യ മാംസവും വരെ കഴിച്ചാണ് ജീവിച്ചത് എന്ന് നാട്ടുകാർ രക്ഷപ്പെടുത്തിയവർ വെളിപ്പെടുത്തി. പലരും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണു മരിച്ചു എന്നും. അങ്ങനെ കഴിഞ്ഞയാഴ്ചയാണ് കോടതി രക്ഷാദൗത്യം തുടങ്ങാൻ ഉത്തരവിട്ടത്. അതും നാട്ടുകാരാണ് താഴെ പോകാൻ തയ്യാറായത്. അങ്ങനെ 324 പേരെ പുറത്തെത്തിച്ചു. 246 പേർക്കെ ജീവനുണ്ടായിരുന്നുള്ളൂ. അതും എല്ലും തോലുമായവർ.

രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

87 പേരുടെ മൃതദേഹമാണ് പുറത്തെടുത്തത്. രക്ഷാദൗത്യം പൊലീസ് അവസാനിപ്പിച്ചു. ക്യാമറകളിലൂടെ പരിശോധിച്ചപ്പോൾ ഇനിയാരും ബാക്കിയില്ല എന്നാണ് വിശദീകരണം. പക്ഷേ, ഇപ്പോഴും കാണാതായ ബന്ധുക്കളെ തിരക്കി എത്തുന്നു പലരും. 1,000 ത്തോളം പേർ ഉള്ളിലുണ്ടായിരുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗികമായി അത് 400 ഓളമാണ്. ഉള്ളിലിറങ്ങിയ നാട്ടുകാരൻ പറഞ്ഞത് 4,000 ത്തോളം പേർ ഉള്ളിലുണ്ടെന്നാണ്. രക്ഷപ്പെടുന്നതിൽ നിന്ന് ബോസ്, തോക്കുചൂണ്ടി തടഞ്ഞു എന്നും പറഞ്ഞവരുണ്ട്. പൊലീസ് ഉള്ളിലിറങ്ങാതിരുന്നതിന് ഒരു കാരണം അതാണ്. ക്രിമിനൽ സിൻഡിക്കേറ്റുകളുടെ കൈയിൽ ആയുധമുണ്ടാവും എന്ന നിഗമനം.

സാന്‍റ് അന കുന്നുകളിലെ 'ചെകുത്താന്‍ കാറ്റും' ലോസ് ഏഞ്ചൽസിലെ കാട്ടുതീയും

സർക്കാറിന്‍റെ നഷ്ടം

സർക്കാരിലെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക്ക് അലയന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. പക്ഷേ, രാജ്യത്ത് ഇതൊരു വലിയ വാർത്തയായില്ല എന്നാണ് റിപ്പോർട്ട്. അനധികൃത ഖനനവും മരണങ്ങളും രാജ്യത്ത് പതിവാണ്. സർക്കാരിന് ഇതിലൂടെ നഷ്ടമാകുന്നത് 1 ബില്യൻ യുഎസ് ഡോളറിന്‍റെ (86,580 കോടി രൂപ) സ്വർണം. അതിന്‍റെ അരിശം സർക്കാരിനുമുണ്ട്. ഇപ്പോൾ ഖനിയിൽ നിന്ന് രക്ഷപ്പെട്ടവർ ആശുപത്രിയിലാണ്. അനധികൃത ഖനനം, അനധികൃതമായി അകത്തുകടക്കൽ, കുടിയേറ്റ നിയമ ലംഘനം അങ്ങനെ പലതിനാണ് കേസെടുക്കുക. അതും സർക്കാർ അറിയിച്ചു കഴിഞ്ഞു.


 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്