മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

By Rathnakaran mangadFirst Published Oct 17, 2019, 6:42 PM IST
Highlights

മാധവിക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങള്‍ പിറന്ന കഥ.  പുനലൂര്‍ രാജന്റെ ഫോട്ടോ കോളം. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്നാകരന്‍ 

1967 -ലോ 68 -ലോ ആണ് രാജന്‍ മാധവിക്കുട്ടിയെ ആദ്യമായി കാണുന്നത്. മാധവിക്കുട്ടിയുടെ അച്ഛന്‍ വിഎം നായര്‍ 'മാതൃഭൂമി'യുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ബാങ്കോക്ക് ഹൗസിലായിരുന്നു താമസം. 

 

മാവേലിക്കര രവിവര്‍മ്മ ആര്‍ട്‌സ് സ്‌കൂളില്‍ ചിത്രകല പഠിച്ച പുനലൂര്‍ രാജന്‍ മാധവിക്കുട്ടിയെ ആദ്യം കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞ മുഖം മൊണാലിസയുടേതാണ്. പക്ഷേ, പുഞ്ചിരി നിഗൂഢമല്ല. ഒന്നും ഒളിക്കാനില്ലാത്ത നിഷ്‌കളങ്കമായ, പ്രകാശം പരത്തുന്ന മുഖം. 

 

 

1967 -ലോ 68 -ലോ ആണ് രാജന്‍ മാധവിക്കുട്ടിയെ ആദ്യമായി കാണുന്നത്. മാധവിക്കുട്ടിയുടെ അച്ഛന്‍ വിഎം നായര്‍ 'മാതൃഭൂമി'യുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ബാങ്കോക്ക് ഹൗസിലായിരുന്നു താമസം. 

 

 

മാധവിക്കുട്ടിയുടെ കഥകള്‍ അന്നേ പ്രസിദ്ധമായിരുന്നു. ബാലാമണിയമ്മയുടെ ഫോട്ടോകള്‍ എടുക്കാനായിരുന്നു രാജന്‍ ചെന്നത്. മാധവിക്കുട്ടി അവിടെയുണ്ടാവുമെന്ന് കരുതിയിരുന്നില്ല. കണ്ടപ്പോള്‍ മാധവിക്കുട്ടിക്കും ഫോട്ടോകളിലൂടെ രാജനെ നല്ല പരിചയം. തുരുതുരാ ഫോട്ടോകള്‍ എടുത്തു. തനിച്ചും അമ്മക്കൊപ്പവും മകന്‍ ജയസൂര്യക്കൊപ്പവും നില്‍ക്കുന്ന പടങ്ങള്‍.

 

 

അതില്‍ ഏറ്റവും നല്ലതെന്നു തോന്നിയ ഫോട്ടോ 'ജനയുഗ'ത്തിനയച്ചു കൊടുത്തു. 'ജനയുഗം' ഫോട്ടോ മുഖചിത്രമായി ചേര്‍ത്തു. ആ ലക്കം ആഴ്ചപ്പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയത് പുനലൂര്‍ രാജന്‍ ഓര്‍ക്കുന്നു. 

 

പുനലൂര്‍ രാജന്റെ മറ്റ് ഫോട്ടോകള്‍

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!...

 

click me!