പക്ഷേ, ഒരിക്കല്‍ മാത്രം രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല. എന്നുവെച്ചാല്‍ ക്യാമറയിലൂടെ നോക്കിയില്ല. ബഷീറിന്റെ നിശ്ചലശരീരമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. അന്ന് ക്യാമറയിലൂടെ ബഷീറിനെ നോക്കിയത് രാജന്റെ പിന്നാലെ വന്ന മറ്റൊരു വലിയ ഫോട്ടോഗ്രാഫറായിരുന്നു. ആ ഫോട്ടോഗ്രാഫറുടെ പേര്: റസാഖ് കോട്ടക്കല്‍.

സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കണ്ട നാള്‍മുതല്‍ പുനലൂര്‍ രാജന്‍ ക്യാമറ തുറക്കാത്ത കാലമുണ്ടായിട്ടില്ല. ബഷീറിനെ പതിനായിരം തവണയെങ്കിലും ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടുണ്ടാകും. അതിന് ബഷീര്‍ പുനലൂര്‍ രാജന് കണക്കിനു കൊടുത്തിട്ടുണ്ട്. ''രാജന്‍ ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത്.' അതായത്, സുന്ദരനായ ബഷീറിനെ അസുന്ദരനാക്കിയ കശ്മലനാണ് രാജന്‍, കൊടുംപാതകി!

പക്ഷേ, ഒരിക്കല്‍ മാത്രം രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല. എന്നുവെച്ചാല്‍ ക്യാമറയിലൂടെ നോക്കിയില്ല. ബഷീറിന്റെ നിശ്ചലശരീരമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. അന്ന് ക്യാമറയിലൂടെ ബഷീറിനെ നോക്കിയത് രാജന്റെ പിന്നാലെ വന്ന മറ്റൊരു വലിയ ഫോട്ടോഗ്രാഫറായിരുന്നു. ആ ഫോട്ടോഗ്രാഫറുടെ പേര്: റസാഖ് കോട്ടക്കല്‍.

................................................................................

ബഷീറിന്റെ ഏറ്റവും പ്രശസ്തമായ ബഷീര്‍ ഫോട്ടോ ഏതാണ്? ഒരു സംശയവുമില്ല, ഇതുതന്നെ.

 

ബഷീറിന്റെ ഏറ്റവും പ്രശസ്തമായ ബഷീര്‍ ഫോട്ടോ ഏതാണ്? ഒരു സംശയവുമില്ല, ഇതുതന്നെ. നിരവധി ബഷീര്‍ പുസ്തകങ്ങളുടെ മുഖച്ചട്ടയായി, ബഷീറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ തിലകക്കുറിയായി ഈ ചിത്രം വന്നു.

ഈ ഫോട്ടോയെക്കുറിച്ച് പുനലൂര്‍ രാജന്‍ എന്നോടു പറഞ്ഞു: ''ഞാന്‍ ഒരു ദിവസം ചെല്ലുമ്പോള്‍ ബഷീര്‍ താടിക്കു കൈകൊടുത്ത് അനന്തതയിലേക്ക് കണ്ണയച്ച് വിഷാദമഗ്‌നനായി ഇരിക്കുകയായിരുന്നു, എന്നെ കണ്ടതുപോലുമില്ല. ഞാന്‍ ആ മുഖത്തിന്റെ എക്സ്ട്രീം ക്ലോസപ്പ് എടുത്തു. കുറച്ചുനേരം കഴിഞ്ഞ് എന്നോടു പറഞ്ഞു, ''രാജാ, എന്റെ ഉമ്മ മരിച്ചു, രാജന് വിഷമമാകേണ്ട എന്നു വിചാരിച്ച് ഞാന്‍ വിളിച്ചു പറയാതിരുന്നതാണ്.''

 

................................................................................

സൈഗള്‍, പങ്കജ് മല്ലിക്, തുടങ്ങിയ ഗായകരെ വീണ്ടും വീണ്ടും കേള്‍ക്കും. സൈഗളിന്റെ 'സോജാ രാജകുമാരി' ആയിരുന്നു ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.

 

''സംഗീതമില്ലാതെ  ബഷീര്‍ ഇല്ല. ഗ്രാമഫോണിലും റേഡിയോയിലും പാട്ടുകേള്‍ക്കും. സൈഗള്‍, പങ്കജ് മല്ലിക്, തുടങ്ങിയ ഗായകരെ വീണ്ടും വീണ്ടും കേള്‍ക്കും. സൈഗളിന്റെ 'സോജാ രാജകുമാരി' ആയിരുന്നു ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. പോള്‍ റോബ്സന്റെ ശബ്ദമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുരുഷ ശബ്ദമെന്നു   ബഷീര്‍ പറയുകയുണ്ടായി.

................................................................................

മുറിമീശയും തലയില്‍ അവശേഷിച്ചിരുന്ന കുറച്ചു മുടിയും ഡൈ ചെയ്ത് കറുപ്പിച്ച് യൗവനം സൂക്ഷിക്കാന്‍ ബഷീര്‍ ശ്രമിച്ചിരുന്നു.

 

''ബഷീറിന്റെ രൂപസൗകുമാര്യം ഒരു കാലത്ത് ശക്തനായ ഫയൽവാന്റേതായിരുന്നു. തന്റെ രൂപസൗന്ദര്യം അന്ത്യം വരെയും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. മുറിമീശയും തലയില്‍ അവശേഷിച്ചിരുന്ന കുറച്ചു മുടിയും ഡൈ ചെയ്ത് കറുപ്പിച്ച് യൗവനം സൂക്ഷിക്കാന്‍ ബഷീര്‍ ശ്രമിച്ചിരുന്നു. കഷണ്ടിയില്ലാത്തിടത്ത് ബാക്കിയായ വെളുത്ത മുടി ഗോദ്‌റേജ് കമ്പനിക്കാരുടെ 'കരിമരുന്ന്' തേച്ചു കറുപ്പിച്ചിരുന്ന ഒരു ബാര്‍ബറുടെ പണി ഞാന്‍ ചെയ്തിരുന്നു. ശ്രീബുദ്ധന്റെ ശിരസ്സ് മുണ്ഡനം ചെയ്തിരുന്ന ക്ഷുരകനെക്കുറിച്ച് വായിച്ച ഓര്‍മ്മയില്‍നിന്ന് ഉള്‍ക്കൊണ്ട ആവേശത്തോടെയാണ് ഞാന്‍ ആ കര്‍മ്മം ചെയ്തത്.''

 

പുനലൂര്‍ രാജന്റെ മറ്റ് ഫോട്ടോകള്‍

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'